താന്‍ അതിക്രൂരമായ കൊലചെയ്ത ഉറ്റവരുടെ കബറടക്കം, നടന്ന ചൊവ്വാഴ്ച രാത്രി പ്രതി അഫാന്‍ സുഖമായി ഉറങ്ങി.. കുറ്റബോധം ലവലേശമില്ലാതെയായിരുന്നു അഫാന്റെ പെരുമാറ്റം..

ഈ വർഷം തുടങ്ങിയ അന്ന് മുതൽ കൊലപാതക പരമ്പരയാണ് നടക്കുന്നത്. കൂടുതലും ലഹരിയാണ് പിന്നിൽ. എന്ത് കൊണ്ട് ലഹരി ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിയാത്തത്. ഇത്രയും കൊലപാതകങ്ങൾ നടന്നിട്ടും സർക്കാരിന് അനക്കമില്ല. പ്രതിപക്ഷം വെറും വാഴകൾ. അവർക്ക് നേതാവാകാൻ തർക്കം.മയക്കു മരുന്ന് മാഫിയകൾക്കെതിരെ ഒരു സർക്കാരും ഒന്നും ചെയ്യുന്നില്ല,താന്‍ അതിക്രൂരമായ കൊലചെയ്ത ഉറ്റവരുടെ കബറടക്കം നടന്ന ചൊവ്വാഴ്ച രാത്രി പ്രതി അഫാന്‍ സുഖമായി ഉറങ്ങി.അനുജന്‍ അഫ്സാന്റെയും മറ്റു ബന്ധുക്കളുടെയും പെണ്‍സുഹൃത്ത് ഫര്‍സാനയുടെയും കബറടക്കം ചൊവ്വാഴ്ചയായിരുന്നു.
എന്നാല്‍ കുറ്റബോധം ലവലേശമില്ലാതെയായിരുന്നു അഫാന്റെ പെരുമാറ്റം.അഫാന്‍ മയക്കുമരുന്നിന് അടിമയാണോയെന്ന് സ്ഥിരീകരിക്കാനാകാത്തനിലയിലാണ് ഡോക്ടര്‍മാര്‍. ലഹരി കിട്ടാത്തതിന്റെ അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഇയാള്‍ക്കില്ല. മാനസികരോഗവിദഗ്ധരും അഫാനെ പരിശോധിച്ചിരുന്നു.വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പേരുമലയിലെ വീട്ടില്‍ രണ്ടുപേരെ അഫാന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ വെഞ്ഞാറമൂട് പ്രദേശത്തെ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും
മാതാവിനെ മാരകമായി ആക്രമിക്കുകയും ചെയ്തശേഷം മൂന്ന് മണിയോടെയാണ് വെഞ്ഞാറമൂട് ജങ്ഷനു സമീപത്തെ ബാറിലെത്തി മദ്യപിക്കുകയും ഒരു കുപ്പി വാങ്ങി പുറത്തു പോകുകയും ചെയ്തത്. 3.32ഓടെയാണ് പെണ്‍സുഹൃത്ത് മുക്കുന്നൂര്‍ പെട്രോള്‍ പമ്പിനു സമീപത്തുകൂടി കാവറ ഭാഗത്തേക്ക് ഒറ്റയ്ക്കു നടന്നുവരുന്ന ദൃശ്യങ്ങളിലുള്ളത്.എല്ലാ പഴുതുകളുമടച്ച് തെളിവുകൾ ശേഖരിക്കുകയാണ് പോലീസ് .3.40ഓടെ അഫാന്‍ ഈ റോഡ് വഴി വരുന്നതും പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
10 മിനിറ്റിനുള്ളില്‍ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചശേഷം മുകളിലത്തെ മുറിയില്‍ വിശ്രമിക്കാന്‍ പറഞ്ഞു. 3.50ഓടെ അനിയന്‍ അഫ്‌സാന്‍ വീട്ടില്‍ എത്തി. അനിയനെ ഓട്ടോയില്‍ കുഴിമന്തിക്കടയില്‍ എത്തിക്കാന്‍ ഡ്രൈവറോടു പറഞ്ഞു. അനുജന്‍ കുഴിമന്തിക്കടയില്‍ എത്തിയ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ആ സമയം അഫാന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് നിഗമനം. അഫ്‌സാന്‍ 4.17ഓടെ കടയുടെ മുന്നില്‍ നില്‍ക്കുന്നതും കാണാം. 4.35ഓടെ വീട്ടില്‍ എത്തിച്ചിട്ടാകാം അഫ്‌സാനെയും അഫാന്‍ കൊലപ്പെടുത്തിയതെന്നാണ്
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നല്‍കുന്ന വിവരം.
ആദ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചത് മാതാവ് ഷെമിയെയാണെന്ന് അഫാന്‍. തിങ്കളാഴ്ച രാവിലെ 11ഓടെ കഴുത്തില്‍ ഷാള്‍ ചുറ്റി ശ്വാസംമുട്ടിച്ച് ഷെമിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മരിച്ചെന്നുകരുതി മുറി പൂട്ടിയശേഷമാണ് ബാക്കി കൊലപാതകങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്.
https://www.facebook.com/Malayalivartha