ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍

ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. പാര്‍ട്ടി വിട്ടപ്പോള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ശശി തരൂര്‍ ഇപ്പോള്‍ പറയുന്നത്. തീരുമാനം പറയേണ്ടത് ശശി തരൂര്‍ ആണെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.
ഡല്‍ഹി കണ്ട് നേതാക്കള്‍ തിരിച്ചു വരുമെന്നല്ലാതെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും പദ്മജ വേണുഗോപാല്‍ പരിഹസിച്ചു. തൃശൂരില്‍ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല. എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha