കമ്പിപ്പാലത്ത് പുലിയെ ബൈക്കിടിച്ചു; പുലി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം

കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പിപ്പാലത്ത് പുലിയെ ബൈക്കിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പുലിയും ബൈക്ക് യാത്രക്കാരനും റോഡില്‍ വീണു. പുലി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോധം പോയി കുറച്ച് നേരം റോഡില്‍ കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബൈക്ക് യാത്രക്കാരനായ ഗൂഡല്ലൂര്‍ സ്വദേശി രാജന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാജനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബൈക്ക് പുലിയെ ഇടിച്ചത്. ബൈക്ക് ഇടിച്ച് ബോധം പോയ പുലി റോഡില്‍ കിടക്കവെ മറ്റൊരു വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവര്‍ ഫോറസ്റ്റ് ഓഫീസ് വിളിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.
https://www.facebook.com/Malayalivartha