വീണ്ടും ഡാന്‍സ് റീലുമായി രേണു സുധി...

ദാസേട്ടന്‍ കോഴിക്കോടുമായുള്ള ഗ്ലാമര്‍ റീല്‍സ് വീഡിയോക്ക് പിന്നാലെ വീണ്ടും ഡാന്‍സ് റീലുമായി രേണു സുധി. ഇക്കുറിയും ദാസേട്ടന്‍ കോഴിക്കോടിനൊപ്പമാണ് രേണു റീല്‍സ് വീഡിയോ ചെയ്തിരിക്കുന്നത്. 'ഡൈലാമോ ' എന്ന തമിഴ് സൂപ്പര്‍ ഹിറ്റ് ഗാനവുമായാണ് ഇത്തവണ രേണു എത്തിയത്.
സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ചുവടുവയ്ക്കുന്ന രേണുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് രേണുവിനെ വീഡിയോയില്‍ കാണാവുന്നത്. ലോഡിംഗ് നെക്സ്റ്റ് എന്ന അടിക്കുറിപ്പോടെയാണ് വിഡോയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ ഇരുവരും ചേര്‍ന്ന് ചെയ്ത ചാന്തുപൊട്ട് എന്ന സിനിമയിലെ ചാന്തുകുടഞ്ഞൊരു .. എന്ന ഗാനത്തിന്റെ റീല്‍സ് വീഡിയോക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു,? അതേസമയം നിരവധി പേര്‍ രേണുവിനെ പിന്തുണച്ച് എത്തുകയും ചെയ്തു. അഭിനയം തന്റെ ജോലിയാണെന്നും അത് ഇനിയും തുടരും എന്നുമായിരുന്നു വിമര്‍ശിക്കുന്നവര്‍ക്ക് നേരെയുള്ള രേണുവിന്റെ മറുപടി. കൊച്ചിന്‍ സംഘമിത്രയുടെ നാടകമായ ഇരട്ടനഗരത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേണുവാണ്. ജീവിക്കാനായി അഭിനയരംഗത്തേക്ക് ചുവടുറപ്പിക്കുകയാണെന്ന് മുന്‍പ് രേണു വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha