മോഷണം പോയ 30 പവന്‍ സ്വര്‍ണം തിരികെ കിട്ടി; വീടിന് പുറത്ത് അലക്കാനുള്ള വസ്ത്രം സൂക്ഷിച്ചിരുന്ന ബക്കറ്റിലാണ് സ്വര്‍ണം കണ്ടെത്തിയത്

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ രണ്ട് ദിവസം മുമ്പ് മോഷണം പോയ 30 പവന്‍ സ്വര്‍ണം തിരികെ വീട്ടില്‍ കൊണ്ടുവച്ച നിലയില്‍ കണ്ടെത്തി. മുക്കം കാരശേരി സ്വദേശി കുമാരനല്ലൂര്‍ കൂടങ്ങരമുക്കില്‍ ചക്കിങ്ങല്‍ ഷെറീനയുടെ വീട്ടിലാണ് സംഭവം. വീടിന് പുറത്ത് അലക്കാനുള്ള വസ്ത്രം സൂക്ഷിച്ചിരുന്ന ബക്കറ്റിലാണ് സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണം മോഷണം പോയത്.
ശനിയാഴ്ച രാത്രി എട്ടിനും പത്തിനും ഇടയ്ക്കാണ് മോഷണം നടന്നത്. ഈ സമയം ഷെറീനയും കുടുംബവും ബന്ധുവീട്ടില്‍ പോയിരുന്നു. ഷെറീനയുടെ മകള്‍ പ്രസവത്തിനായി വീട്ടിലെത്തിയപ്പോള്‍ കൊണ്ടുവന്ന സ്വര്‍ണമാണ് കള്ളന്‍ മോഷ്ടിച്ചത്. വീടിന്റെ ഓട് പൊളിച്ചെത്തിയ കള്ളന്‍ അലമാരയ്ക്കുള്ളില്‍ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന സ്വര്‍ണം കട്ടെടുക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഷെറീന മുക്കം പൊലീസില്‍ പരാതി നല്‍കി. ഇത് വാര്‍ത്തയാവുകയും ചെയ്തു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം നടന്ന് നാല് ദിവസം കഴിഞ്ഞ് വീടിന് പുറത്ത് നിന്നും നഷ്ടപ്പെട്ട 30 പവന്‍ കണ്ടെത്തിയത്. ആരാണ് മോഷണം നടത്തിയതെന്നും പിന്നീട് തിരികെ കൊണ്ടുവച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയ ആശ്വാസത്തിലാണ് ഷെറീനയും കുടുംബവും.
https://www.facebook.com/Malayalivartha