അനന്തുകൃഷ്ണന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും...ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിനായി അനന്തുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും

അനന്തുകൃഷ്ണന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും... ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിനായി അനന്തുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. അഞ്ചുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലാവശ്യപ്പെടുക.
നിലവിലിപ്പോള്‍ ഇടുക്കിയില്‍ 22 കേസുകളാണ് അനന്തുവിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എറണാകുളത്തെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം അനന്തുവിനെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു. പണമിടപാട് രേഖകള്‍ വച്ചുളള ചോദ്യം ചെയ്യലില്‍ ആനന്ദകുമാറാണ് തട്ടിപ്പിന്റെ സൂത്രധാരകനെന്ന മൊഴിയാണ് അനന്തു ആവര്‍ത്തിക്കുന്നത്. അനന്തുവിന്റെ പേരിലുളള ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മൂവാറ്റുപുഴ കോടതിയില്‍ അപേക്ഷ നല്‍കി.
പാതിവിലക്ക് ഉത്പന്നങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ കോടികള്‍ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അനന്തുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കോടികളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha