പോക്കുവരവ് ചെയ്യുന്നതിനായി 5000/ രൂപ കൈക്കൂലി വാങ്ങിയ മെഴുവേലി മുന്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം കഠിന തടവും 50000/ രൂപ പിഴയും.

പോക്കുവരവ് ചെയ്യുന്നതിനായി 5000/ രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പത്തനംതിട്ട മെഴുവേലി മുന്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്ക് തലസ്ഥാന വിജിലന്‍സ് കോടതി 7 വര്‍ഷം കഠിന തടവും 50 .000/ രൂപ പിഴയും ശിക്ഷ വിധിച്ചു.
മെഴുവേലി മുന്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സണ്ണിമോനെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം വിജിലന്‍സ്' പ്രത്യേക കോടതി ജഡ്ജി എം.വി. രാജകുമാരയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കഠിനതടവും പിഴയും ശിക്ഷ വിധിച്ചത്. ം പോക്കുവരവ് ചെയ്യുന്നതിനായി അപേക്ഷ സമര്‍പ്പിച്ച മെഴുവേലി സ്വദ്വേശിയായ പരാതിക്കാരനില്‍ നിന്നും നിയമപരമല്ലാത്ത പ്രതിഫലമായി 5,000 രൂപ കൈക്കൂലി ചോദിച്ച് വാങ്ങിയെന്നാണ് കേസ്.
പത്തനംതിട്ട വിജിലന്‍സ് യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത ട്രാപ്പ് കേസിലാണ് പ്രതിക്ക് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം 3 വര്‍ഷം കഠിന തടവും, 25000/ രൂപ പിഴയും, സെക്ഷന്‍ 13(1)(ഡി) , 13(2) പ്രകാരം 4 വര്‍ഷം കഠിന തടവും 25,000/രൂപ പിഴയും ശിക്ഷ വിധിച്ചത്.
പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ആയിരുന്ന ജഗദീഷ് കുമാര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി. വൈ. എസ്. പി. മാരായ ആര്‍. ജയരാജ്. ആര്‍. അശോക് കുമാര്‍ എന്നിവര്‍ അന്വേഷണം നടത്തി.ഡി. വൈ. എസ്. പി. പി.ഡി രാധാകൃഷ്ണ പിള്ള ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.
https://www.facebook.com/Malayalivartha