ആറ്റുകാല്‍ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം:9 അംഗ ഗുണ്ടാ സംഘം ഹാജരാകാന്‍ കോടതി ഉത്തരവ്

ആറ്റുകാല്‍ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം:9 അംഗ ഗുണ്ടാ സംഘം ഹാജരാകാന്‍ കോടതി ഉത്തരവ് പ്രതികള്‍ നേരത്തെയും വിവിധ കേസുകളില്‍ പ്രതികളാണെന്നും പലിശയിടപാടു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നുമാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്
ആറ്റുകാല്‍ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം നടത്തിയ കേസില്‍ 9 അംഗ ഗുണ്ടാ സംഘം മാര്‍ച്ച് 3 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡി. അസി. സെഷന്‍സ് ജഡ്ജിയും സബ് ജഡ്ജിയുമായ അനു. റ്റി. തോമസിന്റേതാണുത്തരവ്.
2023 മാര്‍ച്ച് 9 ലെ ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനടുത്ത് ഇരുമ്പുപാലത്തിന് സമീപം ലുട്ടാപ്പി സതീഷ് എന്ന സതീഷിനെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കടകംപള്ളി ചാമുണ്ടിലൈന്‍ വേലായുധന്‍ സന്തോഷ് എന്ന വിളിപ്പേരുള്ള സന്തോഷ് കുമാര്‍ (37), മനുലാല്‍ , കൊച്ചു സുരേഷ് എന്ന സുരേഷ് , കാരാവട രാജേഷ് എന്ന രാജേഷ് ,വഞ്ചിയൂര്‍ കുന്നുകുഴി മഠത്തില്‍വീട്ടില്‍ സനല്‍കുമാര്‍ എന്ന സന്ദീപ് (38) , ഷിജു എന്ന പി.പി. ഷിജു , വിനീത് , നേമം പാപ്പനം കോട് സത്യനഗറില്‍ കല്ലന്‍ വിജു എന്നറിയപ്പെടുന്ന വിജയകുമാര്‍, ശംഭു ദേവ് എന്നിവരെ 1 മുതല്‍ 9 വരെ പ്രതി ചേര്‍ത്ത് സെഷന്‍സ് കേസെടുത്താണ് പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികള്‍ നേരത്തെയും വിവിധ കേസുകളില്‍ പ്രതികളാണെന്നും പലിശയിടപാടു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നുമാണ് വഞ്ചിയൂര്‍ പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.സതീഷ് നേരത്തെ ഗുണ്ടാബന്ധമുള്ളയാളുമായിരുന്നു. നഗരത്തില്‍ ബില്‍ഡറേയും സുഹൃത്തുക്കളെയും വെട്ടിപ്പരുക്കേല്‍പിച്ച് മുങ്ങിയ ഗുണ്ടാത്തലവന്‍ ഓംപ്രകാശ്
ഒളിവില്‍ തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം നടന്നത്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊലീസുകാരെ വിന്യസിച്ച് സുരക്ഷ ഒരുക്കിയിട്ടും നടന്ന അക്രമം നഗരത്തെ നടുക്കിയിരുന്നു.
"
https://www.facebook.com/Malayalivartha