മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് കേസുകളില്ല. അന്വേഷണം പൂര്‍ത്തിയാക്കിയതായാണ് പൊലീസ് റിപ്പോര്‍ട്ട്. പൊതുപ്രവര്‍ത്തകനാകുമ്പോള്‍ കേസുകളുണ്ടാകും, സ്വഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ജോര്‍ജിന്റെ ആവശ്യം.
മെഡിക്കല്‍ കോളേജില്‍ നല്‍കുന്നത് വിദഗ്ദ്ധ ചികിത്സയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 30 വര്‍ഷം എം.എല്‍.എ ആയിരുന്ന വ്യക്തിയാണ് പരാമര്‍ശം നടത്തിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. മുന്‍ കേസുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ വിവരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha