കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍....എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍.... വൈകുന്നേരം നാലിനാണ് യോഗം ആരംഭിക്കുക. എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക.
കെ.പി.സി.സി പുനഃസംഘടന, ഡി.സി.സി യിലെ അഴിച്ചു പണി, തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍മാര്‍, കെ.പി.സി.സി ഭാരവാഹികള്‍, കെ.പി.സി.സി പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗങ്ങള്‍, മുതിര്‍ന്ന എം.പിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.
പാര്‍ട്ടി സംഘടനാ ഘടന ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും.
രമേശ് ചെന്നിത്തല, കെ സുധാകരന്‍, ശശി തരൂര്‍, എം. എം ഹസന്‍, എം.കെ രാഘവന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തി.
"
https://www.facebook.com/Malayalivartha