കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് അപകടത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് സീനത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ ഡോര്‍ തനിയെ തുറന്നുപോവുകയായിരുന്നു. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് അപകടത്തിന് പിന്നാലെ നാട്ടുകാരുടെ ആരോപണം.
"
https://www.facebook.com/Malayalivartha