താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിന് സമീപം വെച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി... പരുക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം

താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിന് സമീപം വെച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. പരുക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് ഷഹബാസിന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ 'ഫെയര്‍ വെല്‍' പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ഞായറാഴ്ചയായിരുന്നു ട്യൂഷന്‍ സെന്ററിലെ പരിപാടി. ഇതിന്റെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ഇന്നലെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
"
https://www.facebook.com/Malayalivartha