വേനല്‍മഴക്കായി കാത്ത് മലയാളികൾ; അടുത്ത ദിവസം മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്കു സാധ്യത

വേനല്‍മഴക്കായി കാത്തിരിക്കുകയാണ് മലയാളികൾ. അടുത്ത ദിവസം മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു . കരഭാഗത്തെ താപനില ഉയരുന്നതും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും അറബിക്കടലില്‍നിന്നും എത്തുന്ന കാറ്റ് ഒത്തുചേരുന്നതും കേരളത്തില്‍ നീരാവിയുടെ സാന്നിധ്യം കൂടുതലായുള്ളതുമാണ് ഈ കാലയളവിലെ മഴയിലേക്ക് നയിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ മേയ് 31 വരെ കിട്ടുന്നതാണ് സാധാരണയായി വേനല്‍മഴയായി കണക്കാക്കുന്നതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ വ്യക്തമാക്കുന്നു.
മണ്‍സൂണ്‍ പോലെ കൃത്യതയോടെ പെയ്യുന്നതല്ല വേനല്‍മഴ. ‘‘ശക്തമായ കാറ്റും ഇടിയും സഹിതമാകും വേനല്‍മഴ ഉണ്ടാകുക. മണ്‍സൂണ്‍ കാലത്തേതു പോലെ സംസ്ഥാനത്ത് പരക്കെ വേനൽ മഴ പെയ്യില്ല. ഒറ്റപ്പെട്ട ഇടങ്ങളിലാവും കൂടുതലായി വേനല്‍ മഴ ഉണ്ടാകുന്നത്. അനുകൂല സാഹചര്യങ്ങളില്‍ ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടും . മേഘം 12 കിലോമീറ്റര്‍ വരെ ഉയരത്തിലാവും രൂപപ്പെടുന്നത്. അപ്പോഴാണ് ശക്തമായ കാറ്റും മഴയും ഉണ്ടാകുന്നത് എന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha