പത്താം ക്ലാസുകാരിയുടെ ദേഹത്ത് നായ്ക്കുരുണപ്പൊടി എറിഞ്ഞ് സഹപാഠികൾ; സഹപാഠികളുടെ കൊടും ക്രൂരതയിൽ നീറി നീറി പത്താം ക്ലാസുകാരി

സഹപാഠികളുടെ കൊടും ക്രൂരതയിൽ നീറി നീറി പത്താം ക്ലാസുകാരി. പത്താം ക്ലാസുകാരിയുടെ ദേഹത്ത് നായ്ക്കുരുണപ്പൊടി എറിഞ്ഞ് സഹപാഠികൾ. രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുകയാണ് പത്താം ക്ലാസുകാരി. ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണ് പത്താം ക്ലാസുകാരി ആയിരിക്കുന്നത് . കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് ക്രൂരതയ്‌ക്ക് വിധേയായത്.
ഇത്രയും ക്രൂരമായ ആക്രമണമുണ്ടായിട്ടും സ്കൂൾ അധികൃതർ പ്രതിക്കരിച്ചിട്ടില്ലെന്നും. ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും അവർ പറഞ്ഞില്ലെന്നും പെൺകുട്ടിയും കുടുംബവും പറയുന്നു . പെൺകുട്ടിയുടെ ദുരനുഭവം നേരിൽ കണ്ട ഉറ്റവർ പ്രതികരിക്കുന്നത് . നായ്ക്കുരുണപ്പൊടി ദേഹത്ത് വീണാലുണ്ടാകുന്ന അവസ്ഥയെ കുറിച്ച് പണ്ടെത്തെ ആൾക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്. ദുഷ്ടന്മാരോട് പോലും ഈ ക്രൂരത പാടില്ലെ എന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതികരിക്കുന്നത് .
ശരീരത്ത് ചൊറിച്ചിൽ സഹിക്കാൻ പറ്റാതായപ്പോൾ എന്താണ് ദേഹത്ത് വിതറിയത് എന്ന് പെൺകുട്ടി ചോദിച്ചു. പിന്നീട് വാഷ് റൂമിലേക്ക് പോയി. കൂട്ടുക്കാരോടെല്ലാം പെൺകുട്ടി പറഞ്ഞു സഹിക്കാൻ വയ്യ, ടീച്ചറോട് പറയണമെന്ന്. എന്നാൽ ആരും പറഞ്ഞില്ല . അടുത്ത ദിവസമായപ്പോഴേക്കും കാലുകൾ കൂട്ടി വെക്കാൻ പറ്റാത്ത അവസ്ഥയിലായി പെൺകുട്ടി.
https://www.facebook.com/Malayalivartha