ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും ആത്മഹത്യ ചെയ്തത് നാടിനെ തീരാനോവായി.. 14 വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട്.. നടപടി സ്വീകരിച്ച ശേഷം മൃതദദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി..

ട്രെയിന്‍ തട്ടി മരിച്ച വീട്ടമ്മയെയും പെണ്‍മക്കളെയും അതിവേഗം തിരിച്ചറിഞ്ഞത് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. മൃതദേഹം കണ്ടത്തിയപ്പോള്‍ തന്നെ പ്രദേശത്തെ സിസിടിവികളെല്ലാം പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നും മരിച്ചവര്‍ ആരെന്ന വ്യക്തമായ സൂചനകള്‍ പോലീസിന് കിട്ടി. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തൊടുപുഴ ചുങ്കം സ്വദേശിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം.രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് മക്കളെയും കൊണ്ട് ഷൈനി വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നാലെയാണ് വീട്ടുകാര്‍ ആത്മഹത്യയുടെ വിവരമറിഞ്ഞത്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഷൈനിക്ക് 14 വയസ്സുള്ള എഡ്വിന്‍ എന്ന ഒരു മകന്‍ കൂടിയുണ്ട്. എഡ്വിന്‍ എറണാകുളത്ത് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ച ശേഷം മൃതദദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹ മോചന കേസ് നടക്കുകയായിരുന്നു. ഷൈനിയ്ക്ക് ജോലി ഇല്ലായിരുന്നു. ബി എസ് സി നേഴ്‌സിംഗ് പഠിച്ച ഷൈനിയ്ക്ക് ജോലി കിട്ടാത്തും പ്രതിസന്ധിയായി മാറിയിരുന്നു.
പാറോലിക്കല്‍ സ്വദേശിയായ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ ഒരുമിച്ച് ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റ് പറയുന്നത്. ഹോണ്‍ അടിച്ചിട്ടും ഇവര്‍ മാറിയില്ലെന്നും ലോക്കോ പൈലറ്റ് റെയില്‍വേ പൊലീസിന് മൊഴി നല്‍കി. പുലര്‍ച്ചെ 5.30ന് കോട്ടയം - നിലമ്പൂര്‍ എക്സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇവര്‍ ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha