മാരാരിക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

ആലപ്പുഴ മാരാരിക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതന്‍ സ്‌കൂളിലെ രണ്ടിലും മൂന്നിലും പഠിക്കുന്ന 7 വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
സ്‌കൂളില്‍ നിന്നും കുട്ടികളെ വീടുകളിലേയ്ക്ക് കൊണ്ടുപോകും വഴി മാരാരിക്കുളം മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ആരുടേയും പരുക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha