വിലങ്ങാട് ദുരന്തബാധിത മേഖലകളില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പകള്‍ക്കും വിവിധ സര്‍ക്കാര്‍ കുടിശ്ശികകളിലെ എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കേരള റവന്യൂ റിക്കവറി ആക്റ്റ് 1968 സെക്ഷന്‍ 83B പ്രകാരമാണ് മൊറട്ടോറിയം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകള്‍ക്കാണ് മൊറട്ടോറിയം ബാധകമാവുന്നത്.
മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റവന്യു-ഭവന വകുപ്പ് മന്ത്രി കെ രാജന്‍. മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂലൈ 30 ന് ദുരന്തമുണ്ടായി 61 ദിവസത്തിനകം അവിടെ ഏറ്റെടുക്കേണ്ട ഭൂമിയെ സംബന്ധിച്ച് തീരുമാനമെടുത്തുകൊണ്ട് 2 എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള പൊതുവായ നിര്‍ദ്ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് 2024 ഒക്ടോബര്‍ 4 ന് ഉത്തരവിറക്കി. ഒക്ടോബര്‍ നാലിന് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോയെങ്കിലും കോടതി ഇടപെടലിനെത്തുടര്‍ന്ന് ആ ഘട്ടത്തില്‍ നടന്നുകൊണ്ടിരുന്ന സര്‍വ്വെ നടപടികള്‍പോലും കോടതി സ്റ്റേചെയ്തു.
കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് ഡിസംബര്‍ 27 വരെ പരിശോധന നടത്താന്‍ പോലും സാധിച്ചില്ല എന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 27 ന് ദുരന്ത നിവാരണ ആക്റ്റ് അനുസരിച്ച് ഭൂമി ഏറ്റെടുക്കാനും നഷ്ടപരിഹാര തുക കണക്കാക്കാനും കോടതി സര്‍ക്കാറിനെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha