സംസ്ഥാനത്ത് നാളെ മുതല്‍ ഡിജിറ്റല്‍ ആര്‍.സി ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

സംസ്ഥാനത്ത് നാളെ മുതല്‍ ഡിജിറ്റല്‍ ആര്‍.സി ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആവശ്യമുള്ളവര്‍ക്ക് ആര്‍. സി പ്രിന്റെടുത്ത് ഉപയോഗിക്കാം, പരിവാഹന്‍ സൈറ്റില്‍ ഇതിനായി മാറ്റം വരുത്തി. നിലവില്‍ ഡിജിറ്റല്‍ ആയിട്ടാണ് ലൈസന്‍സ് നല്‍കുന്നത്. നേരത്തെ ലൈസന്‍സ് പ്രിന്റ് ചെയ്ത് തപാലില്‍ അയച്ചിരുന്നു.
ഇതൊഴിവാക്കിയാണ് ലൈസന്‍സ് ഡിജിറ്റലാക്കിയത്. ലൈസന്‍സ് ഡിജിറ്റലാക്കിയെങ്കിലും ആര്‍,സി ബുക്ക് പ്രിന്റ് ചെയ്യുന്നത് തുടര്‍ന്നിരുന്നു. ഇതിനാണിപ്പോള്‍ മാറ്റം വരുത്തുന്നത്. നേരത്തെ ആര്‍.സി ബുക്ക് ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തില്‍ ആര്‍.സി ബുക്ക് ലഭിക്കും.
വാഹനങ്ങള്‍ കൈമാറ്റം ചെയ്ത ശേഷവും ആര്‍.സി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പര്‍ മാറ്റാത്ത സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാന്‍ വാഹനഉടമകള്‍ ഈ മാസം തന്നെ നമ്പരുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha