പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു; ഒറ്റക്കെട്ടായാണ് സമ്മേളനത്തിലേക്ക് നീങ്ങുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ഒറ്റക്കെട്ടായാണ് സമ്മേളനത്തിലേക്ക് നീങ്ങുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാണ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവകേരളത്തിനുള്ള പുതിയ വഴികള്‍ പിണറായി വിജയന്‍ അവതരിപ്പിക്കും. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച ചര്‍ച്ച സമ്മേളനത്തിലുണ്ടാകും.
ഭരണത്തുടര്‍ച്ചക്ക് ദിശാബോധം നല്‍കുന്ന ചര്‍ച്ചകള്‍ നടക്കും. ഉപതിരഞ്ഞെടുപ്പില്‍ ഏഴ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മൂന്നാമതാണ്. കോണ്‍ഗ്രസ് വാര്‍ഡില്‍ എസ്ഡിപിഐ ജയിച്ചു. 465 വോട്ടുകള്‍ കിട്ടിയ സ്ഥലത്ത് 148 വോട്ടുകളാണ് കിട്ടിയത്. യുഡിഎഫ് വോട്ട് എസ്ഡിപിഐക്ക് അനുകൂലമായി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫ് വോട്ട് വര്‍ധിപ്പിച്ചു. എസ്ഡിപിഐയെ ജയിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള നീക്കുപോക്കുകളായി ഇതിനെ കാണണം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശ്രീവരാഹം ഡിവിഷനില്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് നല്‍കി. കോണ്‍ഗ്രസ് വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha