രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു;പ്രതിഷേധവുമായെത്തിയ ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തു
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രതിഷേധിച്ച ഇടതു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.വേദിയ്ക്ക് സമീപം പ്രതിഷേധിച്ച മേയര്‍ കെ.ചന്ദ്രികയെയും വി.ശിവന്‍കുട്ടി എം.എല്‍ .എ.യുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിപാടിക്കായി തന്നെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്ന് മേയര്‍ ചന്ദ്രിക വ്യക്തമാക്കി. സെക്രട്ടേറിയറ്റിലും, സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലുമാണ് ഇന്ന് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്. ഇവിടെ കുത്തിയിരുപ്പ് സമരം നടത്തുകയാണ് ഇടതുപക്ഷം.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. പരാതികളുമായി മുഖ്യമന്ത്രിയെ കാണാനെത്തുന്നവരെ പരിശോധിച്ച ശേഷം മാത്രമാണ് സ്റ്റേഡിയത്തിനുള്ളിലേക്കു കടത്തിവിടുന്നത്. അവസാനമായി എത്തുന്ന പരാതിക്കാരന്റെ പരാതി കേട്ടശേഷം മാത്രമേ താന്‍ വേദിവിട്ടു പോകൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
https://www.facebook.com/Malayalivartha