ഫർസാനയെ തീർത്തതും പക കൊണ്ട്, കാമുക വേഷം വെറും നാടകം, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പ്രതി അഫാൻ തെളിവെടുപ്പിനെ നടത്തിയ വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. പ്രതി പെൺസുഹൃത്തായ ഫർസാനയെ കൊല ചെയ്യാനുള്ള കാരണവും അതിന് ഉപയോഗിച്ച മാർഗവുമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഉമ്മയെ തല്ലിപ്പരിക്കേൽപ്പിച്ച് വീടിനകത്ത് പൂട്ടിയിട്ട ശേഷം പ്രതി ഫർസാനയെ വിളിച്ച് വരുത്തുകയായിരുന്നു. മാതാവിന് അസുഖമാണ് എന്നതടക്കം പറഞ്ഞുകൊണ്ടാണ് ഫർസാനയെ സംഭവ സ്ഥലത്ത് എത്തിച്ചത്. ഫർസാന നൽകിയ സ്വർണം പണയത്തിൽ നിന്ന് തിരികെ എടുത്ത് നൽകിയതിന്റെ പകയാണ് അഫാനുണ്ടായത് എന്നതടക്കം അഫാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പെൺസുഹൃത്ത് ഫർസാനയെ തലയ്‌ക്കടിച്ചുകൊന്നത് താൻ ചെയ്ത മറ്റു കൊലകളെക്കുറിച്ച് ഏറ്റു പറഞ്ഞതിനു ശേഷം എന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
മാതാവിനെയും മുത്തശ്ശിയെയുമടക്കം കൊന്നു എന്ന കുറ്റസമ്മതം ഫർസാന സ്തബ്ധയായി. ഇനി നമ്മളെങ്ങനെ ജീവിക്കുമെന്നു ചോദിച്ചതിനു തൊട്ടുപിന്നാലെ ഫർസാനയെയും തലയ്‌ക്കടിച്ചു വീഴ്ത്തുകയായിരുന്നു എന്നെല്ലാമായിരുന്നു അഫാൻ വ്യാഴാഴ്ച പോലീസിനോടു പറഞ്ഞിരുന്നത്.
മുകളിലത്തെ മുറിയിൽ ഫർസാനയുടെ മരണംകൂടി ഉറപ്പാക്കിയശേഷം താഴേക്കിറങ്ങുമ്പോഴാണ് അനുജൻ അഫ്‌സാൻ വന്നത്. അവനെയും ഉടൻ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാതാവ് ഷെമിയെ നിരന്തരം കുറ്റപ്പെടുത്തിയതു സഹിക്കാൻ കഴിയാത്തതിനാലാണ് പാങ്ങോട്ടെ വീട്ടിലെത്തി മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയത്. അവരോടു സംസാരിക്കാൻപോലും നിൽക്കാതെ കണ്ടയുടൻതന്നെ ചുറ്റികയെടുത്ത് തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു.
കുടുംബത്തിലെ സാമ്പത്തികപ്രശ്‌നങ്ങൾക്കു കാരണം ഷെമിയാണെന്ന് മുത്തശ്ശി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. നാട്ടുകാരോടും ബന്ധുക്കളോടുമൊക്കെ ഇക്കാര്യം അവർ പറയുമായിരുന്നു. മാതാവിനെ സ്ഥിരമായി കുറ്റം പറയുന്നത് തനിക്കു സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അഫാൻ പോലീസിനോടു പറഞ്ഞു. പിതൃസഹോദരൻ ലത്തീഫിനെ കൊന്നത് കണ്ടതുകൊണ്ടാണ് ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ചുകൊന്നത്. അല്ലാതെ അവരെ കൊലചെയ്യാൻ തീരുമാനിച്ചിരുന്നില്ല. വിവരം അപ്പോൾത്തന്നെ പുറത്തറിയുമെന്നതിനാലായിരുന്നു ആ കൊലപാതകം.
അതേസമയം പരസ്പരവിരുദ്ധമായി അഫാൻ പറയുന്ന കാര്യങ്ങൾ പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കാൻസർ രോഗിയായ അമ്മ ഷെമിയുടെ ചികിത്സയ്ക്കും അനുജന്റെ പഠനത്തിനുമായി പണം ആവശ്യപ്പെട്ടിട്ടു നൽകാത്തതിനാലാണ് അമ്മൂമ്മ സൽമാബീവിയോടു പകയുണ്ടായത് എന്നാണ് അഫാൻ ആദ്യം പോലീസിനോടു പറഞ്ഞത്. എന്തായാലും സാമ്പത്തികപ്രതിസന്ധി തന്നെയാണ് ഈ കൊടുംക്രൂരതയ്ക്കു പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെയും ഇന്നുമായി അഫാനുമായി നടത്തിയ തെളിവെടുപ്പ് സമയത്താണ് കൂടുതൽ വിവരങ്ങൾ പുറത്ത വന്നിരിക്കുന്നത്. ഇന്ന് വെഞ്ഞാറമൂടിൽ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു.
അഫാന്റെ പിതൃമാതാവിന്‍റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കാൻ വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. സ്ഥലത്ത് ആൾക്കൂട്ടം തമ്പടിച്ചിരുന്നത് കൊണ്ട് അഫാനുമായി തെളിവെടുപ്പ് നടത്തിയത് വൻ പൊലീസ് സുരക്ഷയിലായിരുന്നു. ഇന്നലെ പിതൃമാതാവ് സൽമാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിൽ കൊലപാതകങ്ങൾ നടത്തിയത് എങ്ങനെയെന്ന് അഫാൻ പൊലീസിനോട് വിവരിച്ചിരുന്നു. നിർവികാരനായി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് അഫാൻ കാര്യങ്ങൾ വിവരിച്ചുകൊടുത്തത്. ഇനിയും പലരേയും ചോദ്യം ചെയ്യാൻ ബാക്കിയുണ്ടെന്നാണ് റൂറൽ എസ്പി കെ.എസ് സുദര്‍ശന്‍ പറഞ്ഞു. നിലവിൽ ചോദ്യം ചെയ്യൽ തുടരുംമെന്നും ഇനി പ്രതിയുടെ മൊഴിയുടെ വസ്തുതകൾ കൂടി പരിശോധിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
https://www.facebook.com/Malayalivartha