പൊലീസില്‍ നിന്നും രക്ഷപ്പെടാനായി എംഡിഎംഎ അടങ്ങിയ കവര്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

പൊലീസില്‍ നിന്നും രക്ഷപ്പെടാനായി എംഡിഎംഎ അടങ്ങിയ കവര്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്.
രാവിലെ പത്തരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. എംഡിഎംഎ ശരീരത്തില്‍ കലര്‍ന്നതാണോ മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമാകുന്നതാണ്. ഇതിനുശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്.
വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പറഞ്ഞതോടെയാണ് പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. എംഡിഎംഎ കയ്യില്‍ ഉണ്ടായിരുന്നെന്നും അത് വിഴുങ്ങിയെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇയാളുടെ വയറ്റില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. വെളുത്ത തരികള്‍ക്കൊപ്പം രണ്ട് കവറുകളാണ് എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ കണ്ടെത്തിയത്
വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവില്‍ ലഹരി ശരീരത്തില്‍ എത്തിയതാണോ മരണകാരണം എന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെയേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha