പത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത് അച്ഛന്റെ വിശ്വസ്തനെ; നടുങ്ങി നാട്..

കാസര്‍ഗോഡ് പൈവളിഗയില്‍ മൂന്നാഴ്ച മുന്‍പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും സമീപ വാസിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. പത്താംക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയേയും തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് പ്രദേശവാസികള്‍ കേട്ടത്. ഫെബ്രുവരി 12-ന് പുലര്‍ച്ചെ വീട്ടില്‍നിന്ന് കാണാതായ പതിനഞ്ചുകാരിക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ദിവസങ്ങളോളം ആ നാടുമുഴുവൻ. ഒടുവില്‍, പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ചുകൊണ്ട് 26 ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയേയും അയല്‍വാസി പ്രദീപിനേയും പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫെബ്രുവരി 11-ന് സഹോദരിക്കൊപ്പം ഉറങ്ങാൻകിടന്ന പെൺകുട്ടിയെ കാണുന്നില്ലെന്ന വിവരം അനുജത്തിയാണ് മാതാപിതാക്കളെ അറിയിച്ചത്. വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നാണ് മകള്‍ പുറത്തേക്ക് പോയതെന്ന് രക്ഷിതാക്കള്‍ക്ക് മനസ്സിലായി. പിന്നീട് തിരച്ചിലായിരുന്നു. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. കുമ്പള പോലീസ് സ്‌റ്റേഷനിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്.
പോലീസിന്റെ സംശയം ഓട്ടോഡ്രൈവറായ പ്രദീപിലേക്ക് നീണ്ടു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിശ്വസ്തനായിരുന്നു പ്രദീപ്. പെണ്‍കുട്ടിയുടെ അച്ഛനായ പ്രിയേഷിന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത് പ്രദീപായിരുന്നു. ഇയാള്‍ ആ വീട്ടിലേക്ക് സഹായങ്ങള്‍ ചെയ്തിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞപ്പോള്‍ പിതാവ് ആദ്യം ഫോണ്‍ ചെയ്തത് പ്രദീപിനെയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായ ദിവസമാണ് പ്രദീപിന്റെ ഫോണും ഓഫായത്. അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. ഇയാളുടെ ഫോണും 12-ാം തിയതി സ്വിച്ച് ഓഫ് ആയി. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാട്ടില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. പ്രദീപ് പോകാനിടയുള്ള കര്‍ണാടക മടിക്കേരിയിലേയും കൂര്‍ഗിലേയും ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ദിവസങ്ങളായി കുട്ടിയെ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യാപകമായി പോലീസിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്‌റഫിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹർജി ഫയല്‍ ചെയ്യുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് അപേക്ഷയും നല്‍കി. ഞായറാഴ്ച ഏഴോളം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് 90 ഏക്കര്‍ വിസ്തൃതിയുള്ള കാട്ടില്‍ വ്യാപകതിരച്ചില്‍ നടത്തി. ഈ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിരുന്നില്ല. പത്താംക്ലാസ് മോഡല്‍ പരീക്ഷയും ഐടി പ്രാക്ടിക്കല്‍ പരീക്ഷയും പെണ്‍കുട്ടി എഴുതിയിരുന്നു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് എത്താതിരുന്ന പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഇതേതുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹത്തിന് സമീപം ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഒരു കത്തിയും കിറ്റ്കാറ്റ് കവറും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 12-ാം തിയതി പുലര്‍ച്ചെയാണ് കുട്ടിയെ കാണാതായത്. ഇതേ ദിവസം തന്നെ ഇരുവരും ആത്മഹത്യ ചെയ്തതാകാനാണ് സാധ്യത. കുട്ടിയും അയല്‍വാസിയും നാടുവിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പൊലീസ് ഈ ഘട്ടത്തില്‍ ഉറപ്പിക്കുന്നത്. ഇരുവരും വീട്ടില്‍ നിന്ന് പണമോ വസ്ത്രങ്ങളോ തിരിച്ചറിയല്‍ കാര്‍ഡുകളോ രേഖകളോ എടുത്തിരുന്നില്ല. ആ പ്രദേശത്ത് അധികം വീടുകളില്ല. 42 വയസുകാരനാണ് മരിച്ച പ്രദീപ്. ഓട്ടോഡ്രൈവറാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് പ്രദീപ്. പെണ്‍കുട്ടിയുടേയും പ്രദീപിന്റേയും വീടുകള്‍ തമ്മില്‍ 500 മീറ്റര്‍ ദൂരം മാത്രമാണുള്ളത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത കുറ്റിക്കാടും ഇവരുടെ വീടുകളും തമ്മില്‍ വെറും 200 മീറ്റര്‍ ദൂരമേയുള്ളൂ. പെണ്‍കുട്ടിയെ കാണാതായതില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി ഡോഗ് സ്ക്വാഡും ഡ്രോണും ഉപയോഗിച്ച് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. കാസര്‍കോട്-മംഗലൂരു റെയില്‍വെ സ്റ്റേഷനുകളിലെ സിസിടിവികളും ഇതിന്‍റെ ഭാഗമായി പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് കുമ്പള പൊലീസിന്‍റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് വ്യാപക നടത്തിയിരുന്നു. ഈ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha