എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു: അമ്മയും നവജാതശിശുവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു. ഇവിടെയുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഉച്ചതിരിഞ്ഞു 3 മണിയോടെ ആയിരുന്നു അപകടം. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കട്ടിലിലേക്കാണു കോണ്‍ക്രീറ്റ് പാളി വീണത്.
വലിയ ശബ്ദത്തോടെയാണു കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണത്. ജനിച്ച് 12 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞുമായി മുത്തശ്ശി പുറത്തേക്ക് ഓടിരക്ഷപ്പെട്ടു, ഒപ്പം അമ്മയും. നവജാതശിശുക്കളും അമ്മമാരും കൂട്ടിരിപ്പുകാരുമായി 7 പേരാണ് അപകടസമയത്ത് വാര്‍ഡിലുണ്ടായിരുന്നത്.
അപകടം നടന്നയുടനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ എത്തി വാര്‍ഡിലെ ആളുകളെ മാറ്റി.പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് ഉള്‍പ്പെടുന്ന കെട്ടിടം വളരെ ശോചനീയ അവസ്ഥയിലാണ്. മേല്‍ക്കൂരയില്‍ പലയിടത്തും വിള്ളലുണ്ട്. ജനറല്‍ ആശുപത്രിയിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്നു രോഗികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha