സംസ്ഥാനത്ത് ശക്തമായ ചൂടിന് നേരിയ ആശ്വാസമായി മഴയും....

സംസ്ഥാനത്ത് ശക്തമായ ചൂടിന് നേരിയ ആശ്വാസമായി മഴയും.... ഇതിനിടെ തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ 08.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെയും, കന്യാകുമാരി തീരത്ത് 11/03/2025 രാവിലെ 08.30 മുതല്‍ 12/03/2025 രാത്രി 11.30 വരെ 0.1 മുതല്‍ 1.3 മീറ്റര്‍ വരെയും കള്ളക്കടല്‍ പ്രതിഭാസമുണ്ടാകുകയും ചെയ്യും.
ഇതിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണ മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
വരും ദിവസങ്ങളില്‍ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.നാളെ ിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മറ്റെന്നാള്‍ മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
" f
https://www.facebook.com/Malayalivartha