വെള്ളനാട് കമ്പനിമുക്ക് പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച മൂന്നു പേര്‍ അറസ്റ്റില്‍

വെള്ളനാട് കമ്പനിമുക്ക് പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച മൂന്നു പേര്‍ അറസ്റ്റില്‍..ചാങ്ങ കുരിശടി സ്വദേശി രാഹുല്‍, ചാങ്ങ കവിയാക്കോട് സ്വദേശി മനു, പഴയവീട്ടുമൂഴി ഗംഗാമല സ്വദേശി ശ്രീകുമാര്‍ എന്നിവരെയാണ് സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെട്രോള്‍ അടിക്കാനായി എത്തിയ കടുവാക്കുഴി സ്വദേശി മോനി എന്ന നിധിനെയാണ് മൂവര്‍സംഘം ആക്രമിച്ചത്. അടിയേറ്റ് തറയില്‍ വീണ നിധിനെ അക്രമികള്‍ മുഖത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തു. പിന്നാലെ സ്‌കൂട്ടറില്‍ കടന്ന സംഘത്തെ ആര്യനാട് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
പരിക്കേറ്റ നിധിന്‍ ആദ്യം വെള്ളനാട് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് . ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കുന്നതാണ്.
https://www.facebook.com/Malayalivartha