അമിത അളവില്‍ ലഹരി അകത്തുചെന്നതാണ് ഷാനിദിന്റെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍

അമിത അളവില്‍ ലഹരി അകത്തുചെന്നതാണ് ഷാനിദിന്റെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ . ഹരി പാക്കറ്റുകള്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടന്‍ ഹൗസില്‍ എ.എസ്. ഷാനിദ് (28) പോലീസ് കസ്റ്റഡിയില്‍ മരിച്ചത്.
പോസ്റ്റ്മോര്‍ട്ടത്തില്‍ ഷാനിദിന്റെ ശരീരത്തില്‍ നിന്ന് രണ്ടുപാക്കറ്റുകള്‍ കണ്ടെത്തുകയായിരുന്നു. ഒരു പാക്കറ്റിലുള്ള ഒന്‍പതുഗ്രാം കഞ്ചാവ് വയറിനുള്ളില്‍ നിന്ന് കിട്ടി. മറ്റൊരു പാക്കറ്റിലെ ലഹരി പൂര്‍ണമായി രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടായിരുന്നു. ഫൊറന്‍സിക് പരിശോധനയ്ക്കുശേഷമേ ഇത് എം.ഡി.എം.എ. ആണോയെന്ന് ഉറപ്പിക്കാനായി സാധിക്കൂ. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.
രാവിലെ പത്തോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതിനാല്‍ കുന്ദമംഗലം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് മൃതദേഹം ബന്ധുകള്‍ ഏറ്റുവാങ്ങിയത്.
"
https://www.facebook.com/Malayalivartha