ലഹരിയ്ക്ക് അടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു... പ്രതിക്കായി തെരച്ചിൽ

കിണറ്റിൽ യുവാവിനെ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിനാണ് ആക്രമണം നടത്തിയത്. കുറവിലങ്ങാട് സ്വദേശി ജോൺസനാണ് കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഫയർ ഫോഴ്സ് എത്തിയാണ് ജോൺസനെ കരയിൽ കയറ്റിയത്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.
ലഹരി കേസുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പൊലീസിന്റെ പിടിയിലായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് കേരള പൊലീസ് പ്രതിയെ പിടികൂടിയത്. കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ കടത്തുന്നതിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രിൻസ് സാംസൺ. കഴിഞ്ഞ 24 ന് മുത്തങ്ങയിൽ പിടിയിലായ 94 ഗ്രാം എംഡിഎംഎ കേസിലെ അന്വേഷണത്തിലാണ് മൊത്ത വിതരണക്കാരൻ പിടിയിലായത്. ബംഗ്ലൂരിൽ ബിസിഎ വിദ്യാർത്ഥിയാണ് പിടിയിലായ പ്രിൻസ് സാംസൺ.
https://www.facebook.com/Malayalivartha