ആശാവര്‍ക്കര്‍മാരുടെ സമരം ലോക്‌സഭയില്‍ ഉന്നയിച്ച് കേരള എംപിമാര്‍: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തെയും കുറ്റപ്പെടുത്തുന്നു, ആരാണ് അവരെ സഹായിക്കേണ്ടത്?

ആശാവര്‍ക്കാര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ലോക്‌സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. കോണ്‍ഗ്രസ് എംപിമാരായ കെസി വേണുഗോപാല്‍, ശശി തരൂര്‍, വികെ ശ്രീകണ്ഠന്‍ എന്നിവരാണ് ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചത്. ആശാവര്‍ക്കാര്‍മാര്‍ക്ക് 233 രൂപയാണ് ദിവസവേതനം. അതുതന്നെ കേരളത്തില്‍ കൃത്യമായി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
'രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ മുന്‍നിര പോരാളികളാണ് ആശാവര്‍ക്കര്‍മാര്‍. സമാനതകളില്ലാത്ത സേവനമാണ് അവര്‍ സമൂഹത്തിനായി ചെയ്യുന്നത്. 2005ല്‍ യുപിഎ അവതരിപ്പിച്ച ഈ പദ്ധതി ഇപ്പോള്‍ രണ്ട് പതിറ്റാണ്ട് തികയുകയാണ്. കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ കേരള സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധത്തിലാണ്. അവര്‍ അര്‍ഹിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ക്ക് വേണ്ടിയാണ് തെരുവിലെ ഈ സമരം.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തെയും കുറ്റപ്പെടുത്തുന്നു. ആരാണ് അവരെ സഹായിക്കേണ്ടത്? തെലങ്കാന, കര്‍ണാടക പോലുള്ള ചില സംസ്ഥാനങ്ങള്‍ പരമാവധി വേതനം അവര്‍ക്ക് നല്‍കുന്നത് നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്. ശമ്പളമില്ലാതെ ആരാണ് ജോലി ചെയ്യുക? പ്രതിമാസം 21000 രൂപ എന്ന ഏകീകൃത വേതനം നിശ്ചയിക്കണം. കേന്ദ്രം ഇടപെട്ട് ചര്‍ച്ച ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കണം. അവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണം'- കെസി വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha