കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബറ്. മുഴപ്പിലങ്ങാട് സ്വദേശി സിറാജിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സ്‌ഫോടനത്തില്‍ വീടിനും മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു.
ആര്‍ക്കും പരിക്കു പറ്റിയിട്ടില്ല. സംഭവത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പൊലീസ് പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ബോംബെറിഞ്ഞത് സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് എഫ്‌ഐആര്‍.
https://www.facebook.com/Malayalivartha