Widgets Magazine
11
Mar / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി....പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍, ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും


കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


പത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത് അച്ഛന്റെ വിശ്വസ്തനെ; നടുങ്ങി നാട്..


അഫാൻ കൃത്യം നടത്തിയത് വമ്പൻ പ്ലാനിങ്ങോടെ: മുളകുപൊടി വാങ്ങി: ഉമ്മയെ ആക്രമിച്ച് മുറി പൂട്ടി താക്കോൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചു; ലത്തീഫിന്റെ മൃതദേഹത്തിന് മുന്നിരുന്ന് മൂന്ന് സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷം ബാറിലേയ്ക്ക്...


പൊലീസില്‍ നിന്നും രക്ഷപ്പെടാനായി എംഡിഎംഎ അടങ്ങിയ കവര്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

ലൗ ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ പരാതി; കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നിരിക്കെ തെറ്റായ പ്രചാരണമാണ് പി സി ജോര്‍ജ് നടത്തുന്നതെന്നാണ് പരാതി

11 MARCH 2025 02:37 AM IST
മലയാളി വാര്‍ത്ത

More Stories...

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു: സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

വിഴിഞ്ഞം തുറമുഖം പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാകും: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: മറ്റു നാലു പേരുടെയും മരണവിവരം പ്രതിയുടെ മാതാവ് ഷെമിയെ ഡോക്ടര്‍മാര്‍ അറിയിച്ചു

കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ലെന്ന് ജീവനക്കാരന്‍; മെഡിക്കല്‍ ഷോപ്പ് അടിച്ചു തകര്‍ത്ത് യുവാക്കള്‍

ലഹരിക്ക് അടിമയായ യുവാവ് 44 വയസ്സുകാരനെ കിണറ്റില്‍ തള്ളിയിട്ടതായി പരാതി

ലൗ ജിഹാദിലൂടെ 400ല്‍ അധികം യുവതികളെ നഷ്ടമായി എന്ന വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ പരാതി. തൊടുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ബിജെപി നേതാവിനെതിരെ പരാതി നല്‍കിയത്. കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നിരിക്കെ തെറ്റായ പ്രചാരണമാണ് പി സി ജോര്‍ജ് നടത്തുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

കേരളത്തില്‍ ലൗ ജിഹാദ് വര്‍ദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണം. യാഥാര്‍ത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നും പി സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയിലാണ് പിസിയുടെ വിവാദ പ്രസംഗം.

പി.സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞത്

ഇവിടെ ചര്‍ച്ച ചെയ്യുന്നത് മദ്യത്തിനെയും മയക്കുമരുന്നിനെയും പറ്റിയാണ്. അത് മാത്രമാണോ കേരളത്തിന്റെ പ്രശ്നം. ഇരാറ്റുപേട്ടയില്‍ ഒരു കെട്ടിടത്തില്‍ ഈ കേരളം മുഴുവന്‍ കത്തിക്കാന്‍ മാത്രമുള്ള സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചിരിക്കുകയാണ്. അതെവിടെ കത്തിക്കാനാണെന്നൊക്കെ എനിക്കറിയാം. കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഇതെങ്ങോട്ടാണ് ഈ രാജ്യം പോകുന്നത്. പതിനാല് വയസുള്ള പെണ്‍കുഞ്ഞും നാല്‍പ്പത്തൊന്ന് വയസുള്ള തൈക്കിളവനും ആത്മഹത്യ ചെയ്തു. മരത്തില്‍ തൂങ്ങി നില്‍പ്പുണ്ട്. ഇതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എവിടെപോയി നില്‍ക്കും ഇത്.

പിതാവ് മുമ്പ് പള്ളിയില്‍ പ്രസംഗിച്ചു, നാര്‍കോട്ടിക് ജിഹാദും ലൗ ജിഹാദും അപകടകരമാണ് മക്കളേയെന്ന് പറഞ്ഞു. അന്ന് കേരളം മുഴുവന്‍ കത്തിക്കുകയല്ലായിരുന്നോ. ഈരാറ്റുപേട്ടയില്‍ നിന്ന് ആയിരങ്ങളാണ് അരമനയിലേക്ക് ആക്രമിക്കാന്‍ വന്നത്. അവര്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ അവിടെ ഒറ്റയ്ക്ക് വന്നിറങ്ങിയ ആളാണ് ഞാന്‍. ഒറ്റ പാലാക്കാരനും പ്രതികരിക്കാന്‍ വന്നില്ല.

വളരെ അപകടകരമായ രീതിയില്‍ പോയിക്കൊണ്ടിരിക്കുകയാണ്. നമുക്കെന്ത് ചെയ്യാനാകും. ഒരു കാര്യം ചെയ്യാം. ഇത് സ്‌കൂളിലൊന്നും മാറ്റാന്‍ കഴിയില്ല. എത്ര സ്‌കൂള്‍ നല്ലവണ്ണം നടക്കുന്നുണ്ട്? കുടുംബത്തിലേക്ക് പോകുക. സന്ധ്യാ പ്രാര്‍ത്ഥന നിര്‍ബന്ധമായും വേണം. അതിന് അപ്പനും അമ്മയും മക്കളും ഒന്നിച്ച് വേണം. അതിനുശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. അപ്പോള്‍ ആ ദിവസത്തെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യണം. അങ്ങനെ മദ്യം മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുട്ടികളെ പറഞ്ഞുമനസിലാക്കണം.

മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. എത്ര എണ്ണത്തെ തിരിച്ചുകിട്ടി? നാല്‍പ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടി. എനിക്കറിയാം വേദനിക്കുന്ന അനുഭവങ്ങള്‍. എനിക്ക് കിട്ടിയ അനുഭവവുമുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. പക്ഷേ നിങ്ങളോട് എനിക്ക് പറയാനുള്ളത്, സ്‌കൂളില്‍ പിള്ളേരെ ഒന്ന് പേടിപ്പിച്ചാലൊന്നും നടക്കില്ല. സാറമ്മാര്‍ അവരുടെ കുടുംബത്തില്‍ അവരുടെ ഭാര്യയും മക്കളുമായി ചര്‍ച്ച ചെയ്ത് ഈ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടുക.

വേറൊരു കാര്യം പറയാതിരിക്കാന്‍ പറ്റില്ല. ഈ ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെണ്‍കുട്ടികളെ കെട്ടിക്കാതെവയ്ക്കുന്നത്. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒന്‍പതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെണ്‍കൊച്ചിനെ പിടിച്ചുവച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെണ്‍കൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട പ്രശ്നമാണത്. ഇത് പറയുമ്പോള്‍ എന്നോട് ക്ഷമിക്കണം. 22, 23 വയസാകുമ്പോള്‍ പെണ്‍കൊച്ചിനെ കെട്ടിച്ചുവിടണ്ടേ. മര്യാദ കാണിക്കണ്ടേ.

25 വയസായിരുന്നപ്പോള്‍ എനിക്ക് തോന്നിയല്ലോ പെണ്ണുങ്ങളെ കാണുമ്പോള്‍ സന്തോഷം. അപ്പോള്‍ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗര്‍ഭല്യങ്ങളാണ്.

മുസ്ലീം പെണ്ണുങ്ങള്‍ പിഴക്കുന്നില്ലല്ലോ, എന്താ കാര്യം? പതിനെട്ട് തികയുമ്പോഴേ കെട്ടിക്കുകയാണ്. നമ്മളോ ശമ്പളം കിട്ടുന്നതാണെങ്കില്‍ ഇരുപത്തിയെട്ടോ ഇരുപത്തിയൊന്‍പതോ ആയാലും കെട്ടിക്കില്ല. അതിന്റെ ശമ്പളമിങ്ങ് പോരട്ടെ, ഊറ്റി എടുക്കാമല്ലോ. ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും പെണ്‍കുട്ടിയുണ്ടെങ്കില്‍ ഇരുപത്തിനാല് വയസാകുമ്പോള്‍ കെട്ടിക്കണം. അത് കഴിഞ്ഞ് പഠിച്ചോട്ടെ.'- പി സി ജോര്‍ജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി....പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍, ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും  (21 minutes ago)

ലൗ ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ പരാതി; കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നിരിക്കെ തെറ്റായ പ്രചാരണമാണ് പി സി ജോര്‍ജ് നടത്തുന്നതെന്നാണ് പരാ  (4 hours ago)

ആദ്യരാത്രിയില്‍ നവവരനെയും നവവധുവിനെയും മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ആ സമയത്ത് പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാണ് ഇതെല്ലാം; മാളികപ്പുറം 100 കോടി കളക്ഷന്‍ നേടിയിട്ടില്ലെന്ന് നിര്‍മ്മാതാവ്  (6 hours ago)

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു: ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് പേര്‍ മലയാളികള്‍  (6 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു: സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു  (6 hours ago)

വിഴിഞ്ഞം തുറമുഖം പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാകും: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി  (6 hours ago)

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: മറ്റു നാലു പേരുടെയും മരണവിവരം പ്രതിയുടെ മാതാവ് ഷെമിയെ ഡോക്ടര്‍മാര്‍ അറിയിച്ചു  (6 hours ago)

ചത്ത പാമ്പിനെ സ്‌കിപ്പിംഗ് റോപ് ആക്കി ചാടി കളിക്കുന്ന കുട്ടികളുടെ വീഡിയോ; അന്വേഷണം തുടങ്ങി അധികൃതര്‍  (7 hours ago)

കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ലെന്ന് ജീവനക്കാരന്‍; മെഡിക്കല്‍ ഷോപ്പ് അടിച്ചു തകര്‍ത്ത് യുവാക്കള്‍  (7 hours ago)

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് കത്തി; രക്ഷാപ്രവര്‍ത്തനം തുടരുകയാണ്  (7 hours ago)

സാഹസത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ  (10 hours ago)

പതിവു ശൈലിയെ മാറ്റിമറിച്ച് വ്യത്യസ്ഥമായ രീതിയിൽ പായ്ക്കപ്പ് ആയി സുമതി വളവ്  (10 hours ago)

ലഹരിക്ക് അടിമയായ യുവാവ് 44 വയസ്സുകാരനെ കിണറ്റില്‍ തള്ളിയിട്ടതായി പരാതി  (11 hours ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends