നടപടിക്കൊരുങ്ങി സിപിഎം... പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല, നന്ദികേട് കാണിക്കരുതെന്ന് വെള്ളാപ്പള്ളി; പാര്‍ട്ടിയെ വെല്ലുവിളിച്ച എ പദ്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ

എ. പദ്മകുമാര്‍ നന്ദികേട് കാണിക്കരുതെന്ന് എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി പദ്മകുമാറിനെ എം.എല്‍.എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാക്കി. വീണാ ജോര്‍ജ് മിടുക്കിയാണ്. ജനങ്ങളോടൊപ്പംനിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ആരോഗ്യമന്ത്രി എന്ന നിലയില്‍ വീണാ ജോര്‍ജ് പരാജയപ്പെട്ട ഒരാളല്ല. വിജയിച്ച ഒരു ആരോഗ്യമന്ത്രിയാണ്.
ആ വീണാ ജോര്‍ജ് ഒന്‍പതുകൊല്ലം പ്രവര്‍ത്തിച്ചതുകൊണ്ട് അതിന്റെ അര്‍ഹത കിട്ടിയെങ്കില്‍, തന്റെ അര്‍ഹതയുടെ കുറവ് സ്വയം മനസ്സിലാക്കണം. 52 കൊല്ലം പറഞ്ഞതുകൊണ്ടായോ? 52 വര്‍ഷം പഠിച്ചിട്ടും തോറ്റ് പോയില്ലേ. നാലാം ക്ലാസിലല്ലേ. വീണാ ജോര്‍ജ് 9 വര്‍ഷം പഠിച്ചു ഒമ്പതാം ക്ലാസിലായി. എം.എല്‍.എ. ആക്കിയില്ലേ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. എന്തെല്ലാം ഗുണങ്ങള്‍ കിട്ടി? ഇതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല. പാര്‍ട്ടി മറന്നിട്ടില്ല. നന്ദികേട് കാണിക്കരുത്, വെള്ളാപ്പള്ളി പറഞ്ഞു.
സി.പി.എമ്മിന്റെ സംസ്ഥാനസമിതിയില്‍ ഇടംലഭിക്കാത്തതിലും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അതൃപ്തി പ്രകടിപ്പിച്ചാണ് എ. പദ്മകുമാര്‍ രംഗത്തെത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം പദവിയുടെ പേരില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച മുതിര്‍ന്ന നേതാവ് എ. പദ്മകുമാറിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യ പ്രതിഷേധത്തില്‍ ശക്തമായ നടപടി വന്നേക്കും. പദ്മകുമാറിനെ കാണാന്‍ ആറന്മുളയിലെ വീട്ടില്‍ ഇന്നലെ രാത്രി ബിജെപി നേതാക്കള്‍ എത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിലാണ് പദ്മകുമാറിന്റെ വിരോധം. കൊല്ലം സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ പദ്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു.
ബി.ജെ.പി. നേതാക്കള്‍ വീട്ടിലെത്തിയതില്‍ പ്രതികരണവുമായി സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ പദ്മകുമാര്‍ രംഗത്തെത്തി. ബി.ജെ.പി. പ്രസിഡന്റും മറ്റൊരാളും താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നതെന്നും ബി.ജെ.പിയില്‍ ചേരില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജോയന്റ്.സെക്രട്ടറിയും ആറന്മുളയിലെ വീട്ടിലെത്തിയത്. സംസ്ഥാനസമിതിയില്‍ ഇടംനേടാനാവാത്തതിലും ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പി. നേതാക്കളുടെ സന്ദര്‍ശനം.
ബി.ജെ.പി. ജില്ലാ പ്രസിഡന്റും മറ്റൊരാളും ഇവിടെ വന്നുവെന്ന് പറയുന്നത് കേട്ടു. ഞാന്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരുന്ന പ്രശ്നമില്ല. അത് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. - എ പദ്മകുമാര്‍ പറഞ്ഞു.
ഇവര്‍ താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നത്. തന്റെ അനുവാദം കൂടാതെയാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ വീട്ടിലെത്തിയതെന്നും മുറിയുടെ ചിത്രം പകര്‍ത്തിയെന്നും പദ്മകുമാര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം പദ്മകുമാറിന്റെ വീട്ടിലെത്തിയ ബി.ജെ.പി. നേതാക്കള്‍ 15 മിനിറ്റ് നേരം പദ്മകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയ പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിക്കാനുള്ള കാരണങ്ങള്‍ പദ്മകുമാര്‍ ബി.ജെ.പി. നേതാക്കളോട് വിശദീകരിച്ചുവെന്നും വിവരമുണ്ട്. ബി.ജെ.പിയിലെത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അറിയിച്ചുവെന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിക്കുന്നത്. എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല.
അതേസമയം വിഷയത്തില്‍ പദ്മകുമാറിനെതിരേ സി.പി.എം. നടപടിയെടുത്തേക്കും. 12-ാം തീയതി പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യും. നടപടിയെടുത്താല്‍ പിന്നീട് പദ്മകുമാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
"
https://www.facebook.com/Malayalivartha