അഫാന്റെ മൊഴി പുറത്ത്... ലത്തീഫിന് നല്‍കാനുള്ളത് 80,000 രൂപ... അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി... കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന പോലീസിന് മൊഴി നല്‍കി അഫാന്‍

അഫാന്റെ മൊഴി പുറത്ത്... ലത്തീഫിന് നല്‍കാനുള്ളത് 80,000 രൂപ... അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി... കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന പോലീസിന് മൊഴി നല്‍കി അഫാന്‍.
അഫാന്റെ പിതാവ് അബ്ദുല്‍ റഹിം വിദേശത്ത് കുടുങ്ങിയതിനെത്തുടര്‍ന്ന് വീട്ടിലെ ആവശ്യങ്ങള്‍ക്ക് കുടുംബം ലത്തീഫിനെയാണ് ആശ്രയിച്ചിട്ടുണ്ടായിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ കൂടുതല്‍ ബാധ്യതകളിലേക്കു പോകരുതെന്ന് അഫാനെ ലത്തീഫ് ഓര്‍മിപ്പിച്ചിട്ടുണ്ടായിരുന്നു. ഇത് തങ്ങളുടെ സ്വാതന്ത്ര്യത്തിനു ബുദ്ധിമുട്ടാകുന്നുവെന്ന് അഫാന്‍ പലതവണ മാതാവ് ഷെമിയോടു പറഞ്ഞുവെന്നാണു പൊലീസിന് ലഭിച്ച സൂചനകള്‍ .
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ലത്തീഫ് സഹായിച്ചില്ലെന്ന പരാതിയും അഫാനുണ്ടായിരുന്നു. പെണ്‍സുഹൃത്തുമായുള്ള വിവാഹത്തെ എതിര്‍ത്തതും പരിഹസിച്ചതും അഫാന് ലത്തീഫിനോടുള്ള വൈരാഗ്യം വര്‍ദ്ധിക്കുന്നതിന് കാരണമായി. സംഭവം നടന്ന ദിവസം എസ്എന്‍പുരത്തെ വീട്ടിലെത്തിയ അഫാന്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ ലത്തീഫിനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.
അടുക്കളയിലായിരുന്ന സജിതയെ പിന്നാലെ കൊലപ്പെടുത്തി.
സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയില്‍ ലത്തീഫിന്റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു.ഇതുകണ്ട ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടിയെന്നും പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം പുറത്തേക്കിറങ്ങി ലത്തീഫിന്റെ ഫോണ്‍ എടുത്ത് വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും അഫാന്‍ മൊഴി നല്‍കി.
ഇന്ന് നടക്കുന്ന തെളിവെടുപ്പില്‍ ലത്തീഫിന്റെ ഫോണ്‍ ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി ബോംബ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അഫാനെ അല്‍പ്പസമയത്തിനകം തെളിവെടുപ്പിനായി എസ്എന്‍ പുരത്തെ ലത്തീഫിന്റെ വീട്ടിലേക്ക് കൊണ്ടുപോകും.
എസ്എന്‍പുരത്തേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ, സാഹചര്യത്തെളിവുകളും അഫാന്റെ മൊഴിയും കൂട്ടിയിണക്കിയാവും പൊലീസ് അന്വേഷണം നടത്തുക.
അതേസമയംവെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ അറിയിച്ച് ഡോക്ടര്‍മാര്‍ . ഇളയ മകന്‍ അഫ്‌സാന്റെ മരണവിവരം മാത്രമാണ് നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നത്. ഇതു കേട്ടത്തോടെ ഷെമിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ മറ്റുള്ളവരുടെ മരണവിവരം അറിയിച്ചിട്ടില്ലായിരുന്നു. എന്നാല്‍ അഫ്സാനെ കൂടാതെ ഷെമിയുടെ ഭര്‍തൃമാതാവ് സല്‍മാ ബീവി, ഭര്‍തൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി, അഫാന്റെ സുഹൃത്ത് ഫര്‍സാന എന്നിവരെയും അഫാന്‍ കൊലപ്പെടുത്തിയെന്ന വിവരം ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഷെമിയെ ഐസിയുവില്‍നിന്നു മുറിയിലേക്ക് മാറ്റി.
അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ അഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഒന്നാണ് ഈ കേസ്. അഫാനെ ചൊവ്വാഴ്ച കൊലപാതകം നടന്ന വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
"
https://www.facebook.com/Malayalivartha