തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം... പരാതിയുടെ പൂര്‍ണ രൂപമിങ്ങനെ....

തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്ജഡ്ജിയും അഭിഭാഷകനുംസൈബര്‍ സെല്ലിലും ഫെയ്‌സ് ബുക്കിലും പരാതി നല്‍കി. തിരുവനന്തപുരം മുന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി എസ്. മോഹന്‍ദാസിന്റെ വ്യാജ പ്രൊഫൈലുണ്ടാക്കി അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്. കുശനാന്വേഷണത്തിലൂടെ ആദ്യം സൗഹൃദ സംഭാഷണം നടത്തുകയും തുടര്‍ന്ന് പണം ആവശ്യപ്പെട്ട് ഗൂഗിള്‍ പേ നമ്പര്‍ അയക്കുകയായിരുന്നു. ജഡ്ജിയുടെ സുഹൃത്തായ സുനില്‍കുമാര്‍ എന്ന വ്യക്തിയുടെ ഗൂഗിള്‍ പേയില്‍ 25000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാനും പിറ്റേന്ന് പണം തിരികെ നല്‍കാമെന്നുമാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ ആവശ്യപ്പെട്ടത്. ഫോണ്‍ വിളിക്കാമെന്ന് അഡ്വക്കേറ്റ് സന്ദേശമയച്ച സമയം ചെയ്യണ്ടായെന്നും പിന്നീട് സംസാരിക്കാമെന്നും മറുപടി സന്ദേശം ലഭിച്ചതോടെ നിങ്ങള്‍ ആരാണെന്ന് ചോദിച്ച സമയം മുതല്‍ മെസഞ്ചര്‍ ഓഫാക്കിപ്പോകുക യായിരുന്നു. തുടര്‍ന്ന് ജഡ്ജിയുടെ യഥാര്‍ത്ഥ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ അഭിഭാഷകന്‍ ജഡ്ജിയെ വിവരമറിയിക്കുകയായിരുന്നു.
ഭാരതീയ ന്യായ സന്‍ഹിതയിലെ വകുപ്പ് 319 (2) (ചതിക്കലിനായുള്ള ആള്‍മാറാട്ടം )(5 വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്നത്) , 318 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍) (7 വര്‍ഷം തടവും പിഴയും), 336 (ചതിക്കലിനായുള്ള വ്യാജ നിര്‍മ്മാണം) (7 വര്‍ഷം തടവും പിഴയും), 340 (വ്യാജ നിര്‍മ്മിത രേഖകളും ഇലക്ട്രേണിക് റെക്കോഡുകളും അസ്സല്‍ പോലെ ഉപയോഗിക്കല്‍) (7 വര്‍ഷം തടവും പിഴയും),
2020 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പ് 66 സി ( വ്യക്തിത്വ മോഷണം) (മറ്റൊരു വ്യക്തിയുടെ ഫോട്ടോയും വ്യക്തിഗത വിവരങ്ങളും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കാനായി നേരു കേടായും വഞ്ചനാപരമായും ഉപയോഗിക്കല്‍)(3 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും) , വകുപ്പ് 66 ഡി ( കംപ്യൂട്ടര്‍ സിസ്റ്റത്തിലൂടെ വ്യാജ ഐഡന്റിറ്റി ഉണ്ടാക്കി ആള്‍മാറാട്ടം ചെയ്ത് ചതിക്കല്‍) ( 3 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ടാണ് നാഗരാജ് പരാതി നല്‍കിയത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
പരാതിയുടെ പൂര്‍ണ രൂപമിങ്ങനെ....
lnformation to police U/S 173(1) BNSS (154 (1) Crpc) offences punishable U/S 319 (2) (ചതിക്കലിനായുള്ള ആൾമാറാട്ടം )(5 വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്നത്) , 318 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ) (7 വർഷം തടവും പിഴയും), 336 (ചതിക്കലിനായുള്ള വ്യാജ നിർമ്മാണം) (7 വർഷം തടവും പിഴയും), 340 (വ്യാജ നിർമ്മിത രേഖകളും ഇലക്ട്രേണിക് റെക്കോഡുകളും അസ്സൽ പോലെ ഉപയോഗിക്കൽ) (7 വർഷം തടവും പിഴയും) of BNS , U/s 66 സി ( വ്യക്തിത്വ മോഷണം) (മറ്റൊരു വ്യക്തിയുടെ ഫോട്ടോയും വ്യക്തിഗത വിവരങ്ങളും വ്യാജ പ്രൊഫൈൽ ഉണ്ടാക്കാനായി നേരു കേടായും വഞ്ചനാപരമായും ഉപയോഗിക്കൽ)(3 വർഷം തടവും 1 ലക്ഷം രൂപ പിഴയും) , വകുപ്പ് 66 ഡി ( കംപ്യൂട്ടർ സിസ്റ്റത്തിലൂടെ വ്യാജ ഐഡൻ്റിറ്റി ഉണ്ടാക്കി ആൾമാറാട്ടം ചെയ്ത് ചതിക്കൽ) ( 3 വർഷം തടവും 1 ലക്ഷം രൂപ പിഴയും) of information Technology Act 2020 Complainant humbly Submits the following : 1. വാദി തിരുവനന്തപുരം ജില്ലാ കോടതികളിൽ പ്രാക്റ്റീസ് ചെ യ്യുന്ന അഡ്വക്കേറ്റ് ആണ്. കൂടാതെ സമൂഹത്തിലെ അഴിമതിക്കെതിരെ പൊതു താൽപര്യ ഹർജികൾ ഫയൽ ചെയ്യുന്നയാളുമാകുന്നു. തലസ്ഥാന ജില്ലാ വിജിലൻസ് കോടതി ജഡ്ജിയുടെ പേരിൽ ആൾമാറാട്ടം നടത്തി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് എന്നിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് ഈ പരാതി. 2 തിരുവനന്തപുരം മുൻ വിജിലൻസ് സ്പെഷ്യൽ ജഡ്ജി എസ്. മോഹൻദാസിൻ്റെ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പണം തട്ടാൻ ശ്രമിച്ചത്. 2025 ഫെബ്രുവരി 10 ന് 19.16 മണിക്ക് cyber Space ലൂടെയാണ് സംഭവം നടന്നത്. കുശനാന്വേഷണത്തിലൂടെ ആദ്യം സൗഹൃദ സംഭാഷണം നടത്തുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ഗൂഗിൾ പേ നമ്പർ അയക്കുകയായിരുന്നു. ജഡ്ജിയുടെ സുഹൃത്തായ സുനിൽകുമാർ എന്ന വ്യക്തിയുടെ ഗൂഗിൾ പേയിൽ 25000 രൂപ ട്രാൻസ്ഫർ ചെയ്യാനും പിറ്റേന്ന് പണം തിരികെ നൽകാമെന്നുമാണ് ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ ആവശ്യപ്പെ ട്ടത്. ഫോൺ വിളിക്കണമെന്ന് ഞാൻ സന്ദേശമയച്ച സമയം ചെയ്യണ്ടായെന്നും പിന്നീട് സംസാരിക്കാമെന്നും മറുപടി സന്ദേശം ലഭിച്ചു. എന്നാൽ എൻ്റെ പക്കൽ 200 രൂപ മാത്രമേ ഉള്ളൂ എന്നറിയിച്ചപ്പോൾ അത് അയക്കാൻ നിർദേശിച്ചു. 25 Kആവശ്യത്തിന് 200 രൂപ എങ്ങനെയെന്ന് ചോദിച്ച തോടെ "നിങ്ങൾ ആരാണെന്ന് " ചോദിച്ച സമയം മുതൽ പ്രതി മെസഞ്ചർ ഓഫാക്കിപ്പോകുക യായിരുന്നു. തുടർന്ന് ജഡ്ജിയുടെ യഥാർത്ഥ ഫെയ്സ്ബുക്ക് മെസഞ്ചറിൽ ഞാൻ ജഡ്ജിയെ വിവരമറിയിക്കുകയായിരുന്നു. തൽ സമയം അത് Fake ആണെന്നും respond ചെയ്യണ്ടെന്നും താൻ Face Book ലും സൈബർ സെല്ലിലും പരാതിപ്പെട്ടിട്ടുണ്ട് അദ്ദേഹം അറിയിച്ചു. ആകയാൽ ബഹു: SHO യുടെ ദയവുണ്ടായി ഭാരതീയ ന്യായ സൻഹിതയിലെ വകുപ്പ് 319 (2) (ചതിക്കലിനായുള്ള ആൾമാറാട്ടം )(5 വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്നത്) , 318 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ) (7 വർഷം തടവും പിഴയും), 336 (ചതിക്കലിനായുള്ള വ്യാജ നിർമ്മാണം) (7 വർഷം തടവും പിഴയും), 340 (വ്യാജ നിർമ്മിത രേഖകളും ഇലക്ട്രേണിക് റെക്കോഡുകളും അസ്സൽ പോലെ ഉപയോഗിക്കൽ) (7 വർഷം തടവും പിഴയും), 2020 ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പ് 66 സി ( വ്യക്തിത്വ മോഷണം) (മറ്റൊരു വ്യക്തിയുടെ ഫോട്ടോയും വ്യക്തിഗത വിവരങ്ങളും വ്യാജ പ്രൊഫൈൽ ഉണ്ടാക്കാനായി നേരു കേടായും വഞ്ചനാപരമായും ഉപയോഗിക്കൽ)(3 വർഷം തടവും 1 ലക്ഷം രൂപ പിഴയും) , വകുപ്പ് 66 ഡി ( കംപ്യൂട്ടർ സിസ്റ്റത്തിലൂടെ വ്യാജ ഐഡൻ്റിറ്റി ഉണ്ടാക്കി ആൾമാറാട്ടം ചെയ്ത് ചതിക്കൽ) ( 3 വർഷം തടവും 1 ലക്ഷം രൂപ പിഴയും) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ബഹു: കോടതിമുമ്പാകെ charge sheet ചെയ്ത് public prosecutor മുഖേന trial നടത്തി പ്രതികൾക്ക് പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും എനിക്ക് ഉണ്ടായ മനോവേദന , loss, injury, കേസിലേക്ക് വലിച്ചിഴക്കൽ , ചെലവുകൾ എന്നീ വകകളിൽ U/S 395 BNSS (S. 357 Crpc) പ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കിത്തന്നും എനിക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നും അപേക്ഷിക്കുന്നു. sd/ - Complainant
"
https://www.facebook.com/Malayalivartha