ആശവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഒരു മാസം പിന്നിടുന്നു... അടുത്ത തിങ്കളാഴ്ച സെക്രട്ടറിയേറ്റ് തന്നെ ഉപരോധിച്ച് അവകാശ പോരാട്ടത്തിനുള്ള പുതിയ പോര്‍മുഖം തുറക്കുകയാണ് ആശവര്‍ക്കാര്‍മാര്‍

ആശവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഒരു മാസം പിന്നിടുന്നു... അടുത്ത തിങ്കളാഴ്ച സെക്രട്ടറിയേറ്റ് തന്നെ ഉപരോധിച്ച് അവകാശ പോരാട്ടത്തിനുള്ള പുതിയ പോര്‍മുഖം തുറക്കുകയാണ് ആശവര്‍ക്കാര്‍മാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനകള്‍ക്ക് മുന്നില്‍ പതറാതെയാണ് സെക്രട്ടറിയേറ്റ് പടിക്കലിലെ സമരാവേശം.
കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ രാപ്പകല്‍ സമരവുമായെത്തുന്നത്. സര്‍ക്കാര്‍ പിടിവാശി ഒരു ഭാഗത്തും സമരക്കാരുടെ നിശ്ചയദാര്‍ഢ്യം മറുഭാഗത്തുമായി നിന്നതോടെ കേരള സമര ചരിത്രത്തിലെ ഒരു ഏടായി സെക്രട്ടറിയേറ്റ് പടിക്കലിലെ സ്ത്രീ മുന്നേറ്റം.
232 രൂപ എന്ന ദിവസക്കൂലി കുറഞ്ഞത് 700 രൂപയാക്കണമെന്ന ന്യായമായ ആവശ്യത്തിനായുള്ള ജീവിത സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്.
മൂന്ന് മാസത്തെ കുടിശ്ശിക അനുവദിക്കണമെന്നും വിരമിക്കുമ്പോള്‍ വെറും കയ്യോടെ പറഞ്ഞ് വിടരുതെന്നുമുള്ള മറ്റ് ആവശ്യങ്ങളും ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha