കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് നേരിട്ട ഹാജരാകണം... കാസര്‍കോട് പൈവളികെയില്‍ കാണാതായ 15കാരിയെ ടാക്‌സി ഡ്രൈവര്‍ക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി..

കാസര്‍കോട് പൈവളികെയില്‍ കാണാതായ 15കാരിയെ ടാക്‌സി ഡ്രൈവര്‍ക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
കുട്ടിയെ കാണാതായിട്ട് 29 ദിവസമായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ എന്തു സംഭവിച്ചെന്നറിയണം. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് നേരിട്ട ഹാജരാകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് നിര്‍ദ്ദേശിച്ചു
പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കഴിഞ്ഞ ദിവസമാണ് കോടതിയിലെത്തിയത്. പരാതി നല്‍കി ആഴ്ചകളായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു. അതിന് പിന്നാലെയാണ് മരണവിവരം പുറത്തുവന്നത്.
കേസിലെ ഈ വഴിത്തിരിവ് ഞെട്ടിക്കുന്നതാണെന്ന് ഡിവിഷന്‍ബെഞ്ച് വിലയിരുത്തി.പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കില്‍ മകള്‍ ജീവിച്ചിരിക്കുമായിരുന്നെന്നാണ് അമ്മ പറയുന്നതെന്ന് അവരുടെ അഭിഭാഷകന്‍ പി.ഇ.സജല്‍ വാദിച്ചു.
സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരിലാണ് പൊലീസ് വീഴ്ച വരുത്തുന്നതെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന ആദ്യ പരാതിയിലും മരണശേഷമുള്ള കേസിലും എന്തു നടപടിയെടുത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരിക്കണം. ഇന്ന് ഹാജരാകുമ്പോള്‍ രണ്ടു കേസ് ഡയറികളും സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ച് കോടതി .
"
https://www.facebook.com/Malayalivartha