മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജന്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അഭിമാനകരമായ ദുരന്തനിവാരണ പ്രക്രിയയിലാണ് സര്‍ക്കാര്‍. കൃത്യം മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകള്‍ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി . സംസ്ഥാന സര്‍ക്കാരിനെതിരെ ടി സിദ്ധിഖ് എംഎല്‍എയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച് സഭ വിടുകയായിരുന്നു.
അതേസമയം ഇത്ര വലിയ ദുരന്തം ഉണ്ടായിട്ട് കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞാണ്? കേന്ദ്ര സര്‍ക്കാരിന് എതിരെ പറയുമ്പോള്‍ എന്തിനാണ് പ്രതിപക്ഷം പ്രകോപിതരാകുന്നത്? കേരളം എന്തു ചെയ്തു എന്നതിന്റെ മറുപടിയാണ് കേരള ബാങ്ക് ദുരിത ബാധിതരുടെ കടം എഴുതി തള്ളിയത്. കേരളത്തെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. എസ്റ്റേറ്റ് ഏറ്റെടുത്ത നടപടിയില്‍ കോടതി ഇടപെടലുണ്ടായി. അതുണ്ടായില്ലെങ്കില്‍ ഇപ്പോള്‍ വീടുകളുടെ നിര്‍മ്മാണം കോണ്‍ക്രീറ്റ് വരെ എത്തുമായിരുന്നു. ഭൂമിയില്‍ കയറരുത് എന്നാണ് കോടതി നിര്‍ദേശിച്ചത്. പ്രതിദിന അലവന്‍സ് 300 രൂപ മൂന്ന് മാസം മാത്രമേ നിയമപ്രകാരം നല്‍കാനാവൂ. അതുകൊണ്ടാണ് നിര്‍ത്തിയത്. വയനാട് വിഷയത്തില്‍ രാഷ്ട്രീയമില്ല. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി മുന്നോട്ട് പോകുമെന്നും മന്ത്രി .
https://www.facebook.com/Malayalivartha