വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ പിടിയില്‍

ആലപ്പുഴയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ പിടിയില്‍. 'തൃക്കണ്ണന്‍' എന്നറിയപ്പെടുന്ന ഹാഫിസ് സജീവിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്ന ആലപ്പുഴ സ്വദേശിയായ നിയമ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.
ഒരുമിച്ച് റീല്‍സ് ഷൂട്ട് ചെയ്യാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഇരവുകാട്ടിലെ വീട്ടിലേക്ക് യുവതിയെ ഇയാള്‍ വിളിച്ചു വരുത്തിയത്. വീടിനു സമീപത്തുള്ള മറ്റൊരു വീട്ടില്‍ വച്ചാണ് ഇയാളുടെ ഷൂട്ടും എഡിറ്റിങും നടക്കുന്നത്. ഈ വീട്ടില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. നൂറുക്കണക്കിനു സ്ത്രീകളെ ഇയാള്‍ പീഡനത്തിനു ഇരയാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു.
ഒരു വര്‍ഷമായുണ്ടായിരുന്ന ബന്ധം, വഴക്കിനെ തുടര്‍ന്നാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇതിനിടെയാണ് 'തൃക്കണ്ണന്‍' തന്നെ പറ്റിക്കുകയായിരുന്നെന്ന് യുവതി തിരിച്ചറിഞ്ഞത്. തൃക്കണ്ണനെതിരെ ഇതിനു മുന്‍പ് രണ്ടുതവണ ആലപ്പുഴ പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരാതിക്കാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. 3.64 ലക്ഷം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറാണ് 'തൃക്കണ്ണന്‍' എന്ന ഹാഫിസ്.
https://www.facebook.com/Malayalivartha