വിറക് പുരയില്‍ നിന്ന് വിറകെടുക്കുന്നതിനിടെ യുവതിക്ക് അണലിയുടെ കടിയേറ്റു

വിറക് പുരയില്‍ നിന്ന് വിറകെടുക്കുന്നതിനിടെ യുവതിക്ക് അണലിയുടെ കടിയേറ്റു. അരിപ്പ അനൂഫ ഭവനില്‍ അനൂഫക്കാണ് പാമ്പുകടിയേറ്റത്. കൈവിരലിനാണ് കടിയേറ്റത്. എന്താണ് കടിച്ചതെന്ന് ആദ്യം മനസിലായില്ല. കടിയേറ്റ ഭാഗത്ത് നീര് വന്നപ്പോഴാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് വിറക് മാറ്റിയപ്പോഴാണ് അണലിയെ കണ്ടെത്തിയത്. ഉടന്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാമ്പിന്റെ പല്ല് കൊണ്ട് ചെറിയ പോറല്‍ ഉണ്ടായതിനാലാണ് ജീവന്‍ രക്ഷപെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യുവതി അമ്മയും ഭര്‍ത്താവും രണ്ട് മക്കള്‍ക്കുമൊപ്പമാണ് കഴിയുന്നത്. ഭര്‍ത്താവ് ജോലിക്കിടയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha