ആശാ പ്രവര്‍ത്തകരുടെ സമരത്തില്‍ ആരോഗ്യമന്ത്രിയെ കുറ്റപ്പെടുത്തി സുരേഷ് ഗോപി

ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ആശ വര്‍ക്കര്‍മാരെ സംസ്ഥാന ആരോഗ്യമന്ത്രിയും സര്‍ക്കാരും വഞ്ചിക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തകരുടെ വേതനം കൂട്ടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സന്ദര്‍ശനം.
'കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യം. സഭയില്‍ കള്ളം പറയാന്‍ സാധിക്കില്ല. ഭാഷ മനസിലാകാത്തതിനാലാണ് കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇനി കിട്ടാനുള്ള തുക നല്‍കും.' സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തിന് കൊടുത്തുവെന്ന് പറയുന്ന ഫണ്ട് കേരളം ചെലവഴിച്ചോയെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന്, അത് അന്വേഷിക്കാന്‍ കേരളത്തിലെ ജനങ്ങളും അവരുടെ വക്താക്കളായ മാധ്യമങ്ങളുമില്ലേയെന്നും, അത് അന്വേഷിക്കാന്‍ ഇനി സി.ബി.ഐയെ കൊണ്ടുവരണോയെന്നും സുരേഷ് ഗോപി ചോദിച്ചു.
https://www.facebook.com/Malayalivartha