കൊല്ലം നഗരത്തില്‍ മാടന്‍നടയില്‍ വന്‍ ലഹരിമരുന്ന് വേട്ട....

കൊല്ലം നഗരത്തില്‍ മാടന്‍നടയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവിനെ സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ച എംഡിഎംഎ വില്‍പനയ്ക്കായി കൊല്ലത്ത് കൊണ്ടുവരികയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ നീക്കങ്ങള്‍ കൊല്ലം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തില്‍ സിറ്റി ഡാന്‍സാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
ജില്ലയില്‍ ലഹരി മരുന്ന് വിതരണം നടത്തുന്ന പ്രധാനിയാണ് പിടിയിലായത്. ഈ വര്‍ഷം ജില്ലയില്‍ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ .
"
https://www.facebook.com/Malayalivartha