സി.പി.ഐ എം പിളരുമോ? പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അവഗണിക്കപ്പെട്ട, നേതാക്കൾ അപമാനിതരായ നേതാക്കളുടെ സഹായത്തോടെ പുതിയ സി.പി എം രൂപീകരിക്കാൻ ശ്രമിക്കുന്നതായി സൂചന..

സി.പി.ഐ എം പിളരുമോ? പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അവഗണിക്കപ്പെട്ട നേതാക്കൾ അപമാനിതരായ നേതാക്കളുടെ സഹായത്തോടെ പുതിയ സി.പി എം രൂപീകരിക്കാൻ ശ്രമിക്കുന്നതായി സൂചന. പാർട്ടിക്കെതിരെ നിലകൊള്ളുന്നവരെ കൈകാര്യം ചെയ്യാനുള്ള തീരുമാനം പുതിയ നീക്കത്തിന്റെ വെളിച്ചത്തിൽ പുനരാലോചിക്കാൻ ഒരുങ്ങുകയാണ് സി.പി.എം. പുറത്തായവരെ അണിനിരത്തി പുതിയ ഫോറത്തിന് ശ്രമിക്കുകയാണ് സി പി എം. പത്മകുമാർ ഉൾപ്പെടെയുള്ളവർ വിട്ടുവീഴ്ചക്ക് തയ്യാറായെന്ന മട്ടിൽ വരുന്ന വാർത്തകൾ പച്ച കള്ളമാണ്.സിപിഎം സംസ്ഥാനസമിതി അംഗങ്ങളുടെ പേര് പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിനുള്ള സഖാക്കളുടെ അതൃപ്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയാണ്. . പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്താത്ത എന്‍.സുകന്യ പരോക്ഷമായാണ് ഒരു കുറിപ്പും ഫോട്ടോയും പങ്കുവെച്ചത്.
പാർട്ടിക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലാണ് സമൂഹ മാധ്യമ വിമർശനം പൊടിപൊടിക്കുന്നത്. കണ്ണൂരില്‍ നിന്നും സംസ്ഥാനസമിതിയില്‍ എന്‍.സുകന്യ വനിതാപ്രതിനിധിയായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയാണ് ജെയിംസ് മാത്യുവിന്റെ ഭാര്യ കൂടിയായ എന്‍. സുകന്യ. പകരം ജോണ്‍ ബ്രിട്ടാസ്, വി.കെ. സനോജ്, എം. പ്രകാശ്, ബിജു കണ്ടക്കൈ എന്നിവരാണ് കണ്ണൂരില്‍ നിന്നും സംസ്ഥാനസമിതിയില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് സുകന്യ ചെഗുവേരയുടെ ഒരു വാചകം പങ്കുവെച്ചത്. ‘ഓരോ അനീതിയിലും നിങ്ങള്‍ കോപത്താല്‍ വിറയ്‌ക്കുന്നുവെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സഖാവാണ്.’ എന്നതാണ് ഈ വാചകം.
ഇതിനൊപ്പം സിപിഎം നേതാവ് യു.പി. ജോസഫിനൊപ്പം സുകന്യ നില്‍ക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിരുന്നു.യു.പി. ജോസഫ് തൃശൂര്‍ ജില്ലാ സെക്രട്ടറിയാകും എന്ന പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ്. പകരം മുന്‍ എംഎല്‍എ അബ്ദുള്‍ ഖാദറാണ് തൃശൂര്‍ ജില്ലാ സെക്രട്ടറി ആയത്. ഇതോടെ യു.പി. ജോസഫ് സംസ്ഥാന സമിതിയില്‍ ഉറപ്പായും എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇതും നടന്നില്ല. പകരം ഉന്നതവിദ്യാഭ്യാസമന്ത്രിയായ ആര്‍.ബിന്ദുവാണ് തൃശൂരില്‍ നിന്നും സംസ്ഥാനസമിതിയില്‍ എത്തിയത്. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ അബ്ദുള്‍ ഖാദറും എത്തി.അതുപോലെ പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഒരു പോസ്റ്റ് ഫെയ്സ് ബുക്കില്‍ പങ്കുവെച്ചു. സിപിഎം നേതാവ് എം. സ്വരാജ് പറഞ്ഞ ഒരു പഴയ വാചകമാണ് പങ്കുവെച്ചത്.
‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്നതാണ് ഈ പോസ്റ്റ്.‘ചതി, വഞ്ചന, അവഹേളനം…52 വര്‍ഷത്തെ ബാക്കിപത്രം…’ എന്നാണ് സംസ്ഥാനസമിതിയില്‍ നിന്നും തഴയപ്പെട്ടതിനെ തുടര്‍ന്ന് എ. പത്മകുമാര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജിനെ സംസ്ഥാന സമിതിയില്‍ എടുത്തതിനെ വിമര്‍ശിച്ചുകൊണ്ട് പത്മകുമാര്‍ പ്രതികരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രനും പാർട്ടിയോട് കലഹത്തിലാണ്. സിപിഎമ്മില്‍ സംസ്ഥാന സമ്മേളനത്തിനു പിന്നാലെ ഉയരുന്നതും അസാധാരണമായ പ്രതിഷേധങ്ങളാണ്. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഇടംപിടിക്കാത്തവര്‍ മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍ ശക്തമായ പ്രതിഷേധസ്വരമാണ് ഉയര്‍ത്തിയത്.
എതെങ്കിലും സമയത്ത് എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തുകയോ സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയോ ചെയ്തവരെ തിരഞ്ഞുപിടിച്ച് വെട്ടിനിരത്തുകയാണ് ചെയ്തിരിക്കുന്നതെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചുവെന്ന് മേനി പറയുമ്പോഴും ഒരു വിഭാഗത്തിന്റെ മാത്രം കൈകളിലേക്കു പാര്‍ട്ടിയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നും ആക്ഷേപമുണ്ട്. പാര്‍ട്ടിയുടെ പുതിയ സംസ്ഥാനസമിതി അംഗങ്ങള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യും.മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കിയതിന് എതിരെ മുതിര്‍ന്ന നേതാവ് എ. പത്മകുമാർ ശക്തമായി പ്രതിഷേധിച്ചത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. വിവാദങ്ങളില്ലാതെ സമ്മേളനം അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് നേതൃത്വം അഭിമാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പത്മകുമാർ രംഗത്തെത്തിയത്. ഒൻപതു വര്‍ഷം മാത്രം പാര്‍ലമെന്ററി പരിചയമുള്ള വീണാ ജോര്‍ജിനെ ഉള്‍പ്പെടുത്തുകയും ഏതാണ്ട്
അരനൂറ്റാണ്ടോളം പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്ന തന്നെ ഒഴിവാക്കുകയും ചെയ്തതോടെയാണ് പത്മകുമാർ സമൂഹമാധ്യമത്തിലൂടെ പരസ്യ പ്രതികരണം നടത്തിയത്.പോസ്റ്റ് പിന്‍വലിച്ചെങ്കിലും പത്മകുമാർ നിലപാടില്‍ ഉറച്ചുനിന്നതോടെ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം വീട്ടില്‍ നേരിട്ടെത്തി അനുനയശ്രമം നടത്തി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പത്മകുമാറിന്റെ നീക്കത്തില്‍ കടുത്ത അതൃപ്തിയാണുള്ളത്. ജില്ലാ കമ്മിറ്റിയില്‍ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ നടപടി വിരമിക്കലായി കരുതുമെന്നാണ് പത്മകുമാറിന്റെ പ്രതികരണം. പത്മകുമാറിന്റെ പ്രതികരണം പാര്‍ട്ടിക്കു പ്രശ്‌നമല്ലെന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്.വിഭാഗീയത അവസാനിച്ചതായി സി പി.എം അവകാശപ്പെടുമ്പോഴാണ് മുതിർന്ന നേതാക്കൾ തന്നെ ഇത്തരത്തിൽ പാർട്ടിയോട് നേരിട്ട് എതിർക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സി.പി. എമ്മിൽ നിന്നും വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതൊന്നും ആദ്യ സംഭവമല്ല.കെ ആർ ഗൗരിയമ്മയും എം.വി.രാഘവനുമൊക്കെ ഇത്തരത്തിൽ പാർട്ടിയിൽ നിന്നും പിളർന്ന് പോയവരാണ്. ഒടുവിൽ ടി - പി. ചന്ദ്ര ശേഖരന്റെ ആർ.എം. പിയും ഇത്തരത്തിൽ പിളർന്ന് മാറി. എന്നാൽ അന്നൊക്കെ പാർട്ടി ഒന്നടങ്കം പിളർന്നവർക്കെതിരെ നില കൊണ്ടു. എന്നാൽ ഇന്നത്തെ സാഹചര്യം അതല്ല.പാർട്ടിയിൽ നിന്നും പിളർന്ന് മാറുന്നവർക്കൊപ്പമാണ് ശരിയായ കമ്യൂണിസ്റ്റുകാർ. പിണറായിയുടെ നവ കമ്യൂണിസ്റ്റ് സങ്കൽപ്പത്തിനെതിരെ നിലകൊള്ളുന്ന ഒരു കൂട്ടം പ്രവർത്തകരും നേതാക്കളും സി.പി. എമ്മിൽ സജീവമാണ്. അവർ പ്രത്യക്ഷ കലഹത്തിന് പിന്തുണ നൽകുന്നതിന് പകരം മനസുകൊണ്ട് സി പി എമ്മിനെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. സി പിഎം പിളർന്നാൽ ഇവർ പിളർത്തിയവർക്കൊപ്പം നിൽക്കും. അതാണ് സാഹചര്യം.
വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ മൂന്നാമൂഴത്തിന് കാത്തിരിക്കുന്ന പിണറായിയുടെ ഹൃദയത്തിലേൽക്കുന്ന അമ്പായിരിക്കും ഇത്. സി പി എമ്മിന്റെ അവസാനം കാണുക എന്ന ലക്ഷ്യത്തിലേക്കാണ് അമർഷം പൂണ്ട നേതാക്കൾ സഞ്ചരിക്കുന്നത്. വി.എസ് അച്ചുതാനന്ദന്റെ സർക്കാരിനെ 2011 ൽ പിണറായി തോൽപ്പിച്ചത് ഇതേ ലൈനിലാണ്. ഇന്നും പിണറായി ഉൾപ്പെടെയുള്ള നേതാക്കൾക്ക് വി എസ് ഒരു വെല്ലുവിളിയാണ്. 2016 ൽ വി എസിനെ മുന്നിൽ നിർത്തിയാണ് പിണറായി വോട്ടു പിടിച്ചത്. എന്നാൽ ജയിച്ചു വന്നതോടെ വി എസിനെ ഒഴിവാക്കി. പണ്ട് ഗൗരിയമ്മക്ക് നൽകിയ പണി അപ്പോഴും ആവർത്തിച്ചു. അതോടെ വി എസ് രോഗാതുരനായി. എന്നാൽ വി എസിനെ തോൽപ്പിക്കാനോ പകരം വയ്ക്കാനോ സി പിഎമ്മിൽ ഇന്നും ആരുമില്ല. വിഎസിന് ജീവിതം രണ്ടു പോരാട്ട കാലങ്ങളാണ്. 1940 മുതൽ 1980 വരെ നീളുന്ന വർഗ്ഗ ശത്രുക്കളുമായുള്ള പോരാട്ടകാലം. 80 മുതൽ ഇത് വരെയുള്ള ഉൾപ്പാർട്ടി പോരാട്ട കാലം.
ഇതിൽ ആദ്യത്ത കാലഘട്ടമാണ് വി എസിനെ യഥാർത്ഥ പോരാളിയാക്കിയത്. ഇത്തരം പാരമ്പര്യ ചരിത്രം പിണറായിക്കില്ല. വസൂരിയെന്ന ദുരന്തം അമ്മയുടെ ജീവനെടുക്കുമ്പോൾ വി.എസിന് വയസ് നാലാണ് . വയലിനക്കരെ ഒറ്റയായ കുടിലിൽ കിടന്ന് മരണത്തിലേക്ക് പോകും മുമ്പ് ദൈന്യതയോടെ നോക്കിയിരുന്ന അമ്മയുടെ ഓർമ്മകൾ വിഎസിന്റെ മനസ്സിലെപ്പോഴുമുണ്ട്. പതിനൊന്നാം വയസ്സിൽ അച്ഛനും കൂടി പോയതോടെ പഠനം അവസാനിച്ചു. അന്ന് തൊട്ട് വിഎസിന് ജീവിതം തന്നെ പോരാട്ടമായി. ജൗളിക്കടയിലെയും പിന്നെ ആസ്പിൻവാൾ കയർ കമ്പനികളിലെയും അരവയറിനായുള്ള അധ്വാനം. 1940ൽ പതിനേഴാം വയസ്സിൽ കൃഷ്ണപിള്ളയുടെ ശുപാർശയിൽ പാർട്ടി അംഗത്വം കിട്ടി. അത് കഴിഞ്ഞൊരുനാൾ സാക്ഷാൽ കൃഷ്ണപിള്ളയുടെ സന്ദേശം കിട്ടി. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ പോകണം. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദൻ അന്നു മുതൽ വി.എസ് എന്ന ചുരുക്കപ്പേരായി.
പിന്നീട് കുട്ടനാട്ടിൽ നിന്ന് തിരിച്ചെത്തി ട്രേഡ് യൂണിയൻ സംഘാടനത്തിൽ മുഴുകി.പുന്നപ്ര വയലാർ പോരാട്ടത്തിനുള്ള ഒരുക്കത്തിനിടെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് ഒളിവിൽ പോയി. പ്രതിയാക്കപ്പെട്ടു. ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നു. 1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷം കഴിഞ്ഞ് സംസ്ഥാന കമ്മറ്റിയിലെത്തി.അന്തർദേശീയ കമ്യൂണിസ്റ്റ് ചേരികളോടുള്ള സമീപനം തർക്കമായി. 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ പിളർപ്പിന്റെ കാഹളം മുഴക്കി വിഎസ് അടക്കം ഏഴ് മലയാളി സഖാക്കൾ ഇറങ്ങിപ്പോന്നു. ടി.വി തോമസിനോട് മൽസരിച്ച് ജയിച്ച് സിപിഎമ്മിന്റെ ആദ്യ ആലപ്പുഴ ജില്ലാ സെക്രട്ട്റിയായ വിഎസ് വൈകാതെ പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായി.
1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. ബദൽരേഖാ വിവാദം പാർട്ടിയെ പിടിച്ചു കുലുക്കിയപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന വിഎസ്, ഇഎംഎസിന്റെ പിന്തുണയോടെ പാർട്ടിയെ നിയന്ത്രിച്ചു. എംവി രാഘവന്റെ പിന്നാലെയുണ്ടായ കുത്തൊഴുക്ക് തടയാൻ വി.എസ് കേരളം മുഴുവൻ ഓടി നടന്നു. 1991ൽ മുഖ്യമന്ത്രിയാകാൻ തിടുക്കപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പിനൊരുങ്ങിയെന്ന് പാർട്ടിക്കകത്ത് നിന്ന് പഴി കേട്ടു. വിഭാഗീയതയുടെ വക്താവെന്ന പഴിയും കേട്ടു. പിന്നീട് വിഎസിന്റെ പാർട്ടിയിലെ പിടി പതിയെ അയഞ്ഞു.സമവാക്യങ്ങൾ മാറിയപ്പോൾ വിഎസിന്റെ ശരികൾ മറ്റുള്ളവർക്ക് തെറ്റായി. പാർട്ടിയുടെ നാല് പതിറ്റാണ്ട് ഔദ്യോഗിക ചേരിയായിരുന്നു വിഎസ്. പക്ഷേ പിന്നിട് പലർക്കും വിഎസ് വിമത ശബ്ദമായി. ഒരു കാലത്തു പാർട്ടി ലൈനിൽ ഉറച്ച് നിന്ന വിട്ടു വീഴ്ചയില്ലാത്ത കർക്കശക്കാരാനായിരുന്നു വിഎസ്.
ധനികരുടെ വേദികളിൽ പോകുന്നത് പോലും വിലക്കപ്പെട്ട തൊഴിലാളിവർഗ്ഗ നയക്കാരനാണ് വി എസ്. അധികാരം ദുഷിപ്പിക്കാത്ത അവസാനത്തെ കമ്യൂണിസ്റ്റെന്ന് വിഎസിനെ ചിലർ വിശേഷിപ്പികുന്നതും ഇത് കൊണ്ട് തന്നെ. മുതലാളിമാരോടും ജന്മിമാരോടും പൊരുതിയ വിഎസ് പിന്നീട് പാർട്ടിയിലും നടത്തിയത് ആധിപത്യത്തിനെതിരെയുള്ള സമരം.എന്നാൽ പിന്നീട് പാർട്ടി ജന്മികളുടെ കൈയിലായപ്പോൾ വി എസ് തഴയപ്പെട്ടു. ഇതാണ് പിൽക്കാലത്ത് പി.സി. ജോർജ് പറഞ്ഞത്. വി എസിന്റെ വിശ്വസ്തനായിരുന്നു എന്നും ജോർജ് . പിണറായി ഇന്നിന്റെ സുവർണപൊലിമയിൽ വിരാജിക്കുമ്പോൾ വി എസ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടേനെ. കാരണം വി എസിനെ സഹിക്കാനുള്ള ക്ഷമ പിണറായിക്കില്ല. ഇത്തരം നേതാക്കളെ കാലത്തിന്റെ പുഴുകുത്തായി കരുതുകയാണ് പിണറായി.
തന്റെ ഇംഗിതങ്ങൾക്കൊപ്പം നിൽക്കാത്തവരെയൊക്കെ പിണറായി പുറത്താക്കും. ജി സുധാകരനും തോമസ് ഐസക്കുമൊക്കെ പുറത്താക്കപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ജി.സുധാകരൻ നയിച്ച പൊതുമരാമത്ത് വകുപ്പിനെ അതിനു ശേഷം നയിച്ചത് മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസാണ്. സി പി എമ്മിലെ സീനിയർ നേതാക്കൾക്കിടയിൽ ഇത് വലിയ അമർഷത്തിന് കാരണമായി. എന്നാൽ പിണറായി അതൊന്നും വകവച്ചില്ല. ഇപ്പോഴും പിണറായിയെ നയിക്കുന്നത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ധാർഷ്ട്യമാണ്.അതുകൊണ്ടാണ് സംസ്ഥാന സമ്മേളനത്തിൽ പിണറായി തീരുമാനിച്ചവർ മാത്രം ഉന്നത സമിതികളിൽ ഇടം നേടിയത്. കാലിൽ നമസ്കരിക്കാത്തവർക്കൊന്നും സി.പി.എമ്മിൽ സ്ഥാനമില്ല എന്ന തലത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്.
അതിലാണ് ഒരു കൂട്ടം മുതിർന്ന നേതാക്കൾ പാർട്ടി വിടാൻ തീരുമാനിച്ചത്.സി പി എമ്മിൽ നിന്ന് പടവെട്ടാൻ ചിലർ ഉപദേശിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകൾ കുറവാണ്. ഏതായാലും പാർട്ടിയുടെ അടിവേര് ഇളകുകയാണ്.
https://www.facebook.com/Malayalivartha