ലക്കിടിയില്‍ ബന്ധു വീട്ടിലെത്തിയ അച്ഛനും മകനും ട്രെയിനിടിച്ച് ദാരുണാന്ത്യം

ലക്കിടിയില്‍ ബന്ധു വീട്ടിലെത്തിയ അച്ഛനും മകനും ട്രെയിനിടിച്ച് ദാരുണാന്ത്യം. ചിനക്കത്തൂര്‍ പൂരം കാണാന്‍ ലക്കിടിയിലെ ബന്ധു വീട്ടിലെത്തിയ ആലത്തൂര്‍ കിഴക്കഞ്ചേരി കാരപ്പാറ പ്രഭു (28)വും, ഒരു വയസായ മകനും ട്രെയിന്‍ തട്ടി മരിച്ചു. വൈകീട്ട് നാലോടെ ലക്കിടി റെയില്‍വെ ഗേറ്റിന് സമീപമാണ് അപകടം. ഒരു ട്രാക്ക് മുറിച്ച് കടന്ന് രണ്ടാമത്തെ ട്രാക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ചിനക്കത്തൂര്‍ പൂരം കാണാന്‍ റെയില്‍വെ ഗേറ്റിന് സമീപത്തെ ബന്ധുവീട്ടിലെത്തിയ പ്രഭു, കുഞ്ഞിനെയും എടുത്ത് റെയില്‍വെ ട്രാക്കുകള്‍ മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞ് വരികയും, അപകടം സംഭവിക്കുകയുമായിരുന്നു.
പ്രഭുവിന്റെയും കുഞ്ഞിന്റെയും തലയ്ക്കാണ് ട്രെയിന്‍ തട്ടിയത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒറ്റപ്പാലം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha