എന്ത് വന്നാലും ദേശീയപാത 2025ല്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

എന്ത് പ്രതിസന്ധി വന്നാലും 2025ല്‍ തന്നെ ദേശീയപാത വികസനം പൂര്‍ത്തീകരിക്കുന്നതിനുള്ള എല്ലാവിധ ഇടപെടലും നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷനേതാവിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. ദേശീയപാതാ വികസനം തടയുമെന്ന പ്രതിപക്ഷനേതാവിന്റെ ഭീഷണി പ്രതിപക്ഷത്തിന്റെ തന്നെ രാഷ്ട്രീയ ആത്മഹത്യയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha