മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു

മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. കുണ്ടായിത്തോട് ആമാംകുനി വളയന്നൂര്‍ ഗിരിഷ് (49) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ ഗിരീഷും മകന്‍ സനലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സനല്‍, ഗിരീഷിനെ മര്‍ദിക്കുകയുമായിരുന്നു.
പരുക്കേറ്റ ഗിരീഷ് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മരണം സംഭവിച്ചത്. സനല്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വിവാഹത്തെക്കുറിച്ചുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്കും മരണത്തിലേക്കും നയിച്ചത്. ബുധനാഴ്ച രാത്രി ഗിരീഷും മകന്‍ സനലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നീട് ഉറങ്ങുകയായിരുന്ന ഗീരീഷിനെ സനല്‍ അടിക്കുകയും കട്ടിലില്‍ നിന്ന് താഴെവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha