മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ച സംഭവം: വിവാഹകാര്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനമെന്ന് പ്രാഥമിക വിവരം

കുണ്ടായിത്തോട് മകന്‍ അച്ഛനെ മര്‍ദിച്ചതു വിവാഹ കാര്യവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയെന്നു പ്രാഥമിക വിവരം. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണു കുണ്ടായിത്തോടുള്ള വീട്ടില്‍വച്ച് ഗിരീഷിനെ മകന്‍ സനല്‍ മര്‍ദിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗിരീഷ് ബുധനാഴ്ച വൈകിട്ടു മരിച്ചു.
സനലും അമ്മ പ്രസീതയും ബേപ്പൂരില്‍ വാടക വീട്ടിലാണു താമസം. ഗിരീഷും രണ്ടു സഹോദരിമാരും ഇവരുടെ മക്കളുമാണു കുണ്ടായിത്തോട്ടില്‍ കഴിയുന്നത്. ബുധനാഴ്ച രാത്രി സനല്‍ മദ്യപിച്ചാണു ഗിരീഷിന്റെ വീട്ടിലെത്തിയതെന്നാണു വിവരം. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും ഗിരീഷിനെ മര്‍ദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ഗിരീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. പൊലീസ് കേസെടുത്തതിനു പിന്നാലെ സനല്‍ ഒളിവില്‍ പോയി. സനല്‍ പല സ്ഥാപനത്തിലും ജോലി ചെയ്തിട്ടുണ്ട്. കൂലിപ്പണിക്കാരനായിരുന്നു ഗിരീഷ്. ഗിരീഷിന്റെ ഒരു സഹോദരിയുെട ഭര്‍ത്താവ് മരിച്ചതാണ്. മറ്റൊരു സഹോദരി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇതോടെയാണ് രണ്ടു സഹോദരിമാരും ഗിരീഷിന്റെ വീട്ടില്‍ താമസം തുടങ്ങിയത്.
സനലും പ്രസീതയും ബേപ്പൂരിലേക്കു താമസം മാറിയിട്ട് 2 വര്‍ഷത്തോളമായി. കുടുംബത്തില്‍ നിരന്തരം പ്രശ്‌നങ്ങളായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഗിരീഷിന്റെ മകള്‍ സോനയെ എടവണ്ണപ്പാറയിലേക്കാണു വിവാഹം കഴിച്ചയച്ചത്. സോനയുടെ ഭര്‍ത്താവിനെ 2 മാസത്തോളമായി കാണാനില്ല. ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha