മാനന്തവാടിയില്‍ പൊലീസ് വാഹനമിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം

മാനന്തവാടിയില്‍ പൊലീസ് വാഹനമിടിച്ച് വഴിയോരക്കച്ചവടക്കാരന്‍ മരിച്ചു. 65കാരനായ ശ്രീധരനാണ് മരിച്ചത്. വളളിയൂര്‍ക്കാവില്‍ വച്ച് അമ്പലവയല്‍ പൊലീസിന്റെ വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. മോഷണക്കേസില്‍ പ്രതിയായ യുവാവിനെയും കൊണ്ട് ബത്തേരി കോടതിയിലേക്ക് പോകുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍.
വാഹനത്തില്‍ പ്രതിയെ കൂടാതെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.വാഹനം നിയന്ത്രണം വിട്ട് ശ്രീധരനെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഞ്ച് പേരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് ഗുരുതര പരിക്കേറ്റ ശ്രീധരന്‍ മരിച്ചത്.
അതേസമയം, ഇന്ന് രാവിലെ എറണാകുളം വളയന്‍ചിറങ്ങരയില്‍ ടോറസ് ലോറി മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വളയന്‍ചിറങ്ങര ഐടിസിക്ക് മുന്നിലാണ് അപകടം സംഭവിച്ചത്. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ടോറസ് മറിഞ്ഞാണ് ഡ്രൈവര്‍ അഖില്‍, ഐടിസി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആദിത്യ ചന്ദ്രന്‍, ജോയല്‍ ജൂലിയറ്റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഖിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറിയില്‍ നിന്ന് മണ്ണും കല്ലും വീണാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha