അഫാനോട് പൊരുത്തപ്പെടാന്‍ സാധിക്കില്ല; ആശുപത്രിവാസം കഴിഞ്ഞാല്‍ ഭാര്യ ഷെമിയുമായി പേരുമലയിലെ വീട്ടിലേക്ക് പോകില്ല; എല്ലാം നഷ്ടപ്പെടുത്തിയത് അവനാണ്; ചങ്ക് പൊട്ടി അഫാന്റെ പിതാവ് അബ്ദുല്‍ റഹിം

തിരുവനന്തപുരം വെഞ്ഞാറാമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹിം കഴിഞ്ഞ നിർണായക പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പിതാവിന്റെ വാക്കുകൾ ഇങ്ങനെ;-
അഫാനോട് പൊരുത്തപ്പെടാന്‍ സാധിക്കില്ല. ആശുപത്രിവാസം കഴിഞ്ഞാല്‍ ഭാര്യ ഷെമിയുമായി പേരുമലയിലെ വീട്ടിലേക്ക് പോകില്ല .ഭാര്യ ഷെമി മകന്‍ അഫാന്‍ ഇതെല്ലാം ചെയ്‌തെന്ന് ഇനിയും വിശ്വസിച്ചിട്ടില്ല . അഫാനെ കാണാന്‍ ഇതുവരെ താൻ ശ്രമിച്ചിട്ടില്ല.
എല്ലാം നഷ്ടപ്പെടുത്തിയത് അവനാണ്. അത് മനസിലുണ്ട്. ഒരിക്കലും പൊരുത്തപ്പെടാനും കഴിയില്ല. നിയമമനുസരിച്ച് മുന്നോട്ട് പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു . കൊവിഡിന് ശേഷമാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായത് .
എങ്കിലും ചിലവിനുള്ള പണം വീട്ടിലേക്ക് അയച്ചു കൊടുക്കമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. താന്‍ നാട്ടില്‍ ഇല്ലാതിരുന്ന സമയത്ത് രക്ഷകര്‍ത്താവിനെപ്പോലെ അനുജനെ കൊണ്ട് നടന്നിരുന്നതാണ് അഫാൻ . അഫാന്‍ എങ്ങനെ ഇങ്ങനെയായെന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha