അഫാൻ ആണ് എല്ലാ കൊലപാതകങ്ങളും ചെയ്തതെന്ന് ഷെമിയോട് പറഞ്ഞ് റഹീം; നടുക്കുന്ന പ്രതികരണവുമായി ഷെമി; കെയര്‍ഹോമിലേക്ക് ഷെമിയെ മാറ്റി

മാതാവ് ഷെമിയോട് അഫാൻ ആണ് എല്ലാ കൊലപാതകങ്ങളും ചെയ്തതെന്ന് പറഞ്ഞു. പക്ഷേ അവൻ അങ്ങനെ ചെയ്യില്ല എന്ന പ്രതികരണമാണ് ഷെമി നടത്തിയിരിക്കുന്നത്. ഷെമിയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ വളരെ ഭേദകരമാണ്. ഷെമി സംസാരിക്കുന്നുണ്ട് പക്ഷേ സംസാരിക്കുന്നത് വ്യക്തമല്ല. താടിയെല്ലിൽ പരിക്കുണ്ട്. അഫാനാണ് എല്ലാം ചെയ്തതെന്ന് ഷെമിയോട് പറഞ്ഞപ്പോൾ പൊട്ടിക്കരച്ചിലായിരുന്നു. . മകന്‍ അഫാന്‍ ഇതെല്ലാം ചെയ്‌തെന്ന് ഇനിയും വിശ്വസിച്ചിട്ടില്ല ഭാര്യ ഷെമി.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രിവിട്ടു. അഫാന്റെ ആക്രമണത്തില്‍ തലയ്ക്കു ഗുരുതര പരിക്കേറ്റ ഷെമി 17 ദിവസങ്ങള്‍ക്കുശേഷമാണ് ബുധനാഴ്ച രാത്രിയോടെ ആശുപത്രിവിട്ടു.
വെഞ്ഞാറമൂട് കുറ്റിമൂടുള്ള സ്‌നേഹസ്പര്‍ശം കെയര്‍ഹോമിലേക്കാണ് ഷെമിയെ മാറ്റിയത്. ബന്ധുവീടുകളിലേക്കൊന്നും പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബമുള്ളത്. അതുകൊണ്ടാണ് ചിലരുടെ സഹായത്തോടെ കെയര്‍ ഹോമിലേക്ക് ഷെമിയെ മാറ്റിയത്.പാങ്ങോടുള്ള ബന്ധുവീട്ടില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു
. തന്റെ മകന്‍ അങ്ങനെ ചെയ്യില്ലെന്ന അമിത ആത്മവിശ്വാസത്തിലാണ് ഷെമി ഇപ്പോഴും. കുഞ്ഞു മകന്റെ കാര്യമാണ് ആദ്യം പറഞ്ഞത്. പിന്നീട് ഡോക്ടര്‍മാര് പറഞ്ഞത് അനുസരിച്ച് എല്ലാ കാര്യങ്ങളും ഘട്ടം ഘട്ടമായി പറഞ്ഞിട്ടുണ്ട്. കരച്ചില് മാത്രമേയുള്ളു. വിങ്ങിക്കരയുന്നുണ്ട്. അഫാനാണ് ഇതൊക്കെ ചെയ്തതെന്നും പറഞ്ഞു. അവന്‍ അങ്ങനെ ചെയ്യില്ലെന്നാണ് പറഞ്ഞത് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha