ഷെമിയോട് ക്ഷമിക്കാന്‍ കുടുംബക്കാര്‍ തയ്യാറല്ല; ഭാര്യയല്ലെ എനിക്ക് കൈവിടാനാവില്ലെന്ന് റഹിം

വെഞ്ഞാറമൂട്ടില്‍ നടന്ന കാര്യങ്ങളുടെ കൃത്യമായ വിശദാംശങ്ങള്‍ ഇനിയും പുറത്തേക്ക് വന്നിട്ടില്ല. അഫാന്‍ കൊടുത്ത മൊഴിയും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ റഹീമും തുറന്ന് പറഞ്ഞത് മാത്രമാണ് ഇതുവരെയുള്ളത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതറിയാന്‍ ഷെമി വാ തുറക്കണം. പഴയത് പോലെ തിരികെയെത്താന്‍ ഉടനെ ഷെമിക്ക് കഴിയില്ല. ക്ഷമയോടെ റഹിം കാത്തിരിക്കണം. എന്നാല്‍ റഹിം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം അതില്‍ ഇനിയുള്ള ജീവിതത്തെപ്പറ്റി അദ്ദേഹം ചിലതൊക്കെ വെട്ടിത്തുറന്ന് പറയുന്നുണ്ട്. കുടുംബവുമായും ഉണ്ടായ കടങ്ങള്‍ ഇതിനേക്കുറിച്ചെല്ലാം പലതരം ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് റഹിം ഒരു മാധ്യമത്തിന് മുന്നില്‍ നേരിട്ട് സംസാരിച്ചത്. എല്ലാം തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്നു അപ്പോഴും പടച്ചോനെ വിടാതെ മുറുകെ പിടിച്ചിരിക്കുകയാണ് റഹിം. അദ്ദേഹം നോമ്പെടുത്തിരുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം ജ്യൂസ് കുടിച്ച് നോമ്പ് മുറിക്കുന്ന ഒരു കാഴ്ച കണ്ടിരുന്നു. പ്രതീക്ഷകളറ്റ് പോയിട്ട് അദ്ദേഹം പിടിച്ച് നില്‍ക്കുകയാണ് പാതിജീവനോടെ കിടക്കുന്ന ബാര്യയ്ക്ക് വേണ്ടി. റഹിമിനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ഒരു ചോദ്യമുണ്ട് മകനോട് ഇപ്പോള്‍ തോന്നുന്ന വികാരം എന്താണെന്ന്. എനിക്കെല്ലാം നഷ്ടപ്പെടുത്തിയത് അവനാണ്. ആ ഒരു വികാരം എന്റെ മനസില്‍ ഉണ്ട്. അവന്‍ നിമിത്തം ഉണ്ടായതാണ് ഈ വേദന. ഒരിക്കലും അവനോട് പൊരുത്തപ്പെടാന്‍ പറ്റില്ല. നിയമം അനുസരിച്ച് മുമ്പോട്ട് പോകാം. അവന് കിട്ടേണ്ട ശിക്ഷ അതവന്‍ അനുഭവിക്കട്ടെ.
എന്നോട് എന്റെ കുടുംബക്കാര്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ഷെമിയെ അംഗീകരിക്കാന്‍ എന്റെ വീട്ടുകാര്‍ തയ്യാറായല്ല. എന്റെ ഉമ്മ സഹോദരന്‍ ജ്യോഷ്ഠത്തി മകന്‍ അവരെയൊക്കെ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. അതൊന്നും കുടുംബത്തിലെ ആര്‍ക്കും എനിക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല. പക്ഷെ എനിക്ക് ഷെമിയോട് പൊരുത്തപ്പെട്ടല്ലെ പറ്റു. അവള്‍ എന്റെ ഭാര്യയല്ലെ ഞാന്‍ കൈയ്യൊഴിയില്ലെന്ന് റഹിം വ്യക്തമാക്കുന്നു. ഫര്‍സാന ആ കുട്ടിയെ വെറുതെ വിടാമായിരുന്നില്ലെ. ആ കുടുംബത്തിന്റെ കണ്ണീരും ഞാന്‍ കാണണം. ഫര്‍സാനയെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല എങ്കിലും അഫാന്‍ പറഞ്ഞ് അറിയാം. നല്ല കുട്ടിയാണെന്ന് ഷെമിയും പറഞ്ഞിട്ടുണ്ട്. ഷെമിക്ക് വയ്യാതിരുന്നപ്പോഴൊക്കെ വീട്ടില്‍ വന്ന് കൂടെ ഇരുന്നിട്ടുണ്ട്. ഇപ്പോള്‍ കുറച്ച് കടങ്ങള്‍ ഉണ്ടല്ലോ അതൊക്കെ തീര്‍ത്ത് അവന് നല്ല ഒരു ജോലിയൊക്കെ ആക്കിയിട്ട് ആ കുട്ടിയുടെ വീട്ടില്‍ സംസാരിക്കാമെന്ന് ഷെമിയോട് പറഞ്ഞിരുന്നു. സമയമാകട്ടെ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. അതിനെ കുറിച്ച് പിന്നീട് അന്വേഷിച്ചിരുന്നില്ല. ഇനി ആകുടുംബത്തിലേക്ക് ഞാന്‍ എന്തുപറഞ്ഞ് കയറിച്ചെല്ലും. അവരുടെ മകളെ ഇല്ലാതാക്കിയത് എന്റെ മകനല്ലെ. മാപ്പ് ചോദിക്കാന്‍ പോലും കഴിയില്ലല്ലോ. അത് ഒരു പരിഹാരവും അല്ലല്ലോ. എങ്കിലും അവരുടെ വീട്ടില്‍ ഒന്ന് പോകണമെന്ന് ആഗ്രഹമുണ്ട് അദ്ദേഹം പറഞ്ഞു.
റഹിമിനെ പോലെ തന്നെ തകര്‍ന്നിരിക്കുകയാണ് ഫര്‍സാനയുടെ വാപ്പയും. അവിടുത്തെ ഉമ്മ ഇതുവരെ ആ തളര്‍ച്ചയില്‍ നിന്ന് റിക്കവര്‍ ആയിട്ടില്ല. ആ കുടുംബത്തില്‍ നിന്ന് ഒരു കോള്‍ പോലും വന്നിട്ടില്ല. അവര്‍ എന്നെ ആട്ടിയിറക്കിയാലും ഞാന്‍ ആവീട്ടില്‍ പോകും. ഇത്ര വലിയ പ്രതിസന്ധിയിലും പിടിച്ച് നില്‍ക്കുകയാണ് റഹിം. മുന്നോട്ടേക്കുള്ള യാത്രയെപ്പറ്റി മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുമ്പോഴും പകച്ച് നില്‍ക്കുകയാണ് റഹിം. ഷെമിയുടെ ഇതുവരെയുള്ള ചികിത്സയെല്ലാം എന്റെ രണ്ട് കൂട്ടുകാരാണ് സഹായിച്ചത്. എംഎല്‍എ ഡികെ മുരളി സാറും ഒരുപാട് സഹായങ്ങള്‍ ചെയ്തു. ഗോകുലം ആശുപത്രിയിലെ പൈസ അടച്ചത് അങ്ങനെയാണ്. ഇപ്പോള്‍ സാമ്പത്തികമായി കൈയ്യില്‍ ഒന്നുമില്ല. ഒരു രൂപയില്ല ഒരു തരി പൊന്നും ഇല്ല. ജീവിക്കണം എന്നുള്ളതേ ഉള്ളു. ചികിത്സാ ചെലവുകള്‍ ഉണ്ട്. എനിക്ക് മറ്റ് ജോലികള്‍ ഇല്ല. പേരുമലയിലെ വീട്ടിലേക്ക് ഞാനില്ലായെന്ന് ഷെമി പറയുന്നു. രണ്ട് മക്കള്‍ കളിച്ചുവളര്‍ന്ന വിടാണത്. അങ്ങോട്ട് പോയി താമസിക്കാന്‍ കരുത്തില്ല. അവരുടെ ഓര്‍മ്മകള്‍ മനസിലേക്ക് കയറി വരും. ബന്ധുക്കളുടെ വീട്ടിലേക്ക് പോകാനും കഴിയില്ല. അവരേയും കുറ്റപ്പറയാന്‍ കഴിയില്ല. എല്ലാവരും തകര്‍ന്നിരിക്കുകയാണ്. ഷെമിയെ ഇനിയൊരിക്കളും കാണാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എങ്ങോട്ട് പോകണം എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുകയാണ്.
ഞാന്‍ ഇവിടെ ഇല്ലാത്തപ്പോഴും രക്ഷകര്‍ത്താവിനെ പോലെ അഫ്‌സാനെ കൊണ്ടുനടന്നിരുന്നത് അഫാനാണ്. അഫാസാന്റെ കാര്യം പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എന്റെ സ്ഥാനത്തുള്ള സ്‌നേഹം കുഞ്ഞിന് അവന്‍ കൊടുത്തിട്ടുണ്ട്. എന്റെ കുഞ്ഞ് ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോഴാന്നും അല്ലെന്നും പറയുന്നു. മരിക്കുന്നതിന് മൂന്നാല് ദിവസം മുന്നേയാണ് അഫ്‌സാനുമായ് വാട്‌സാപ്പില്‍ സംസാരിക്കുന്നത്. മിടുക്കനായിരുന്നു എല്ലാവര്‍ക്കും ജീവനായിരുന്നു അഫ്‌സാനെ. അഫാന്‍ എന്റെ അമ്മയുടെ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. അന്നേ ദിവസം അഫാന്‍ ആര്‍ക്കൊക്കെയോ പൈസ ഇട്ടുകൊടുത്തുവെന്ന് പറയുന്നു. അത് ആര്‍ക്കൊക്കെ ആണെന്ന് അറിയില്ല. അവരുമായ് എന്താണ് ഇടപാടെന്ന് എനിക്കറിയില്ല. ഷെമി റിക്കവര്‍ ആയി വന്നതിന് ശേഷമേ എത്ര രൂപയുടെ കടം ഉണ്ടെന്ന് ധാരണ വരൂ. എന്റെ അറിവിലുള്ള കടത്തിന്റെ എല്ലാ വിവരങ്ങളും പോലീസിനെ അറിയിച്ചിട്ടുണ്ട്. അതിന്റെ തെളിവും കാണിച്ചിട്ടുണ്ട്.
ശരിക്കും അനാഥനായിപ്പോയത് റഹീമാണ്. സഹോദരന്‍ ലത്തീഫ് അവരുടെ രണ്ട് മക്കളും അനാഥരായിപ്പോയി. അവര്‍ക്കും വാപ്പയും ഉമ്മയും ഇല്ലാതാക്കിയത് അഫാന്‍. ആ കുഞ്ഞുങ്ങള്‍ എന്നോട് പൊറുക്കുമോ അറിയില്ല. ഞാന്‍ നിസഹായനായിപ്പോയി. അഫാന്‍ ചെയ്ത് കൂട്ടിയതിനെക്കുറിച്ചൊന്നും ഒരറിവും റഹീമിനില്ല. മകന്‍ തെറ്റിലേക്ക് പോയിട്ടും ഷെമി തിരുത്താന്‍ തയ്യാറായില്ല. അവനെ ഭയന്നിട്ടോ എന്തോ അറിയില്ല. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടാന്‍ പോയ ഒരു മനുഷ്യനാണ് റഹിം. അദ്ദേഹത്തിന് ഉറപ്പ് ഉണ്ടായിരുന്നു തിരികെ വരാന്‍ കഴിയുമെന്ന്. അവന്‍ നന്നായി ആഹാരം കഴിക്കുമായിരുന്നു. അതിന് ഒരുപാട് പൈസ ചെലവാക്കിയിരുന്നു. അല്ലാതെ ആര്‍ഭാടം നടത്തിയത് ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പബ്ജിയൊക്കെ കളിക്കുമായിരുന്നു. ഫോണില്‍ വിളിക്കുമ്പോഴും പബ്ജി കളി ആയിരുന്നു. ഉമ്മ എപ്പോഴും അതിന് വഴക്ക് പറയുമായിരുന്നു. മകന്‍ കാണിച്ചിട്ടുള്ള മറ്റ് കാര്യങ്ങളകുറിച്ചൊന്നും അറിയില്ല. പോലീസുമായ് പൂര്‍ണമായും സഹകരിക്കുന്നുണ്ട് ഞാന്‍. എപ്പോള്‍ വിളിച്ചാലും സ്‌റ്റേഷനില്‍ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. മകന് വേണ്ടി ഒരു വാതിലും മുട്ടില്ല. അവന്‍ ചെയ്തത് കൂട്ടിയത് അവന്‍ അനുഭവിക്കട്ടെ. മക്കളെ കുറിച്ച് ഷെമി ഇടയ്ക്കിടെ ചോദിക്കുന്നു. ഞാന്‍ പറഞ്ഞിട്ടും അവള്‍ ഒന്നും ഉള്‍ക്കൊള്ളുന്നില്ല. രണ്ട് മക്കളേയും ഞാന്‍ നന്നായി നോക്കിയാത്. അവര്‍ എന്ത് പറഞ്ഞാലും സാധിച്ച് കൊടുക്കുമായിരുന്നു.
https://www.facebook.com/Malayalivartha